Header 1 vadesheri (working)

ഉദയാസ്തമന പൂജ വിവാദം, ദേവസ്വത്തെ അപകീർത്തിപ്പെടുത്താനെന്ന്.

Above Post Pazhidam (working)

ഗുരുവായൂർ: ഏകാദശി നാളിലെ ഉദയാസ്തമന പൂജ മറ്റൊരു ദിവസത്തേക്ക് മാറ്റിയത് വിവാദമാക്കുന്നത് ദേവസ്വത്തെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണെന്ന് ദേവസ്വം ഭരണസമിതി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഏകാദശി ദിവസം മണിക്കൂറുകൾ വരിനിന്ന് ദർശനം നടത്താനാവാതെ മടങ്ങുന്ന ഭക്തർക്കു വേണ്ടിയാണ് പൂജ തുലാമാസത്തിലെ ഏകാദശി നാളിലേക്ക് മാറ്റിയത്.
മണിക്കൂറുകൾ കഷ്ടപ്പെട്ട് ദർശനം നടത്തുന്നവർ വിവാദത്തിന് പിന്നിലില്ലെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു.

First Paragraph Rugmini Regency (working)

വരി നിൽക്കാതെ വി.ഐ.പി ദർശനം നടത്തുന്നവരാണ് ഇപ്പോൾ വിവാദങ്ങൾ ഉണ്ടാക്കുന്നത്.
ഉദയാസ്തമന പൂജയുള്ളപ്പോൾ കൂടുതൽ തവണ നടയടക്കേണ്ടതുണ്ട്. ഏകാദശി ദിവസം കൂടുതൽ തവണ നടയടക്കുമ്പോൾ ഭക്തരുടെ കാത്ത് നിൽപ്പ വർധിക്കുകയാണ്. ദേവസ്വത്തിലെ ലോക്കറ്റ് സ്വർണമല്ലെന്നും വഴിപാട് രശീതിയിൽ എ.കെ.ജി കണ്ടപ്പോൾ രാഷ്ട്രീയവത്ക്കരണമാണെന്നും ആനക്ക് കുറിതൊടരുതെന്ന് ദേവസ്വം നിർദേശം നൽകിയെന്നുമെല്ലാം പറഞ്ഞ് വിവാദങ്ങൾ ഉണ്ടാക്കുന്നവരാണ് ഉദയാസ്തമയപൂജ വിവാദത്തിന് പിന്നിലും. തന്ത്രിയെടുക്കുന്ന തീരുമാനമാണ് പൂജ കാര്യങ്ങളിൽ അവസാന വാക്ക്. ഉദയാസ്തമയ പൂജ വഴിപാടുകാരൻ്റെ സൗകര്യമനുസരിച്ച് തീയതി മാറ്റി കൊടുക്കാറുണ്ട്. ഏകാദശി ദിവസം നടന്നിരുന്ന ദേവസ്വം വക ഉദയാസ്തമയ പൂജ ഭക്തരുടെ സൗകര്യാർഥം മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇവിടെ അത്രയേ നടന്നിട്ടുള്ളൂ.

Second Paragraph  Amabdi Hadicrafts (working)

പൂജ മാറ്റുന്ന കാര്യത്തിൽ ദേവസ്വം അഭിപ്രായം തേടിയപ്പോൾ ദേവഹിതം നോക്കിയത് തന്ത്രിയാണ്. ദേവസ്വം ഇക്കാര്യത്തിൽ ദേവപ്രശ്നം നടത്തിയിട്ടില്ല. വിവാദങ്ങൾ സൃഷ്ടിക്കുന്നവർ തന്ത്രിയെപ്പോലും വെറുതെ വിടുന്നില്ലെന്ന് ചെയർമാൻ പറഞ്ഞു. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി. വിശ്വനാഥൻ, വി.ജി. രവീന്ദ്രൻ, സി. മനോജ്, അഡ്മിനിസ്ട്രേറ്റർ കെ പി.. വിനയൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.