Above Pot

ചെമ്പൈ സംഗീതോത്സവം,തംബുരു വിളംബര ഘോഷയാത്ര ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോൽസവത്തിന് മുന്നോടിയായുള്ള തംബുരു വിളംബര ഘോഷയാത്ര ചൊവ്വാഴ്ച രാവിലെ തുടങ്ങും. വിളംബര ഘോഷയാത്രയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ചെമ്പൈ സ്വാമികളുടെ പാലക്കാട് കോട്ടായിലെ ഭവനത്തിൽ നടന്നു. ചെമ്പൈ സ്വാമികൾ ഉപയോഗിച്ചിരുന്ന തംബുരു ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഏറ്റുവാങ്ങി.

First Paragraph  728-90

ചെമ്പൈയുടെ കുടുംബാംഗം ചെമ്പൈ സുരേഷിൽ നിന്നാണ് തംബുരു ഏറ്റുവാങ്ങിയത്. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ  മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,  സി.മനോജ് ., കെ.പി.വിശ്വനാഥൻ, . വി.ജി.രവീന്ദ്രൻ ,  മനോജ് ബി നായർ.ദേവസ്വം അഡ്മിനിസ്ട്രേറ്റർ  കെ.പി.വിനയൻ, കുഴൽമന്ദം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് .ദേവദാസ്, പ്രൊഫ. വൈക്കം വേണുഗോപാൽ എന്നിവർ സംസാരിച്ചു.

Second Paragraph (saravana bhavan

മികച്ച ഗായകനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ സംഗീത സംവിധായകൻ പി.എസ് വിദ്യാധരൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. ചെമ്പൈ സബ് കമ്മറ്റി അംഗങ്ങളായ തിരുവിഴ ശിവാനന്ദൻ, എൻ.ഹരി, ഗുരുവായൂർ മണികണ്ഠൻ, ആനയടി പ്രസാദ് എന്നിവർ സന്നിഹിതരായി.

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ചെമ്പൈയുടെ ശിഷ്യനും സംഗീതജ്ഞനുമായ
മണ്ണൂർ രാജകുമാരനുണ്ണി സംഗീത കച്ചേരി നടത്തി .മുരുകൻ സ്വാഗതവും ചെമ്പൈ സുരേഷ് നന്ദിയും പറഞ്ഞു.. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് തംബുരു വിളംബര ഘോഷയാത്ര വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഗുരുവായൂരിലേക്ക് തിരിക്കും.

പാലക്കാട് കോട്ടായി ജംഗ്ഷനിൽ ആണ്സംഗീത ആസ്വാദകരുടെ ആദ്യ സ്വീകരണം. തുടർന്ന് ചെമ്പൈ സംഗീത കോളേജിൽ എത്തുന്നവിളംബര ഘോഷയാത്രയെ പ്രിൻസിപ്പാൾ പ്രൊഫസർ.മനോജിൻ്റെ നേതൃത്വത്തിൽ അധ്യാപകരും സംഗീത വിദ്യാർത്ഥികളും ചേർന്ന് സ്വീകരിക്കും. തുടർന്ന് സംഗീതകച്ചേരി അരങ്ങേറും. ഉച്ചയ്ക്ക് 12 മണിയോടെ തംബുരു വിളംബര ഘോഷയാത്ര ചെമ്പൈ സ്വാമികൾ അവസാന കച്ചേരി നടത്തിയ ഒളപ്പമണ്ണ മന വക പൂഴിക്കുന്നം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സ്വീകരണം ഏറ്റുവാങ്ങും.ഒളപ്പമണ്ണ മനയുടെ ഇപ്പോഴത്തെ അവകാശി രാജൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിലാണ് ഇവിടുത്തെ സ്വീകരണം.

തുടർന്ന് ഉച്ചഭക്ഷണത്തിനു ശേഷം വിളംബര ഘോഷയാത്ര ഗുരുവായൂരിലേക്ക് യാത്ര തിരിക്കും. വൈകുന്നേരം 6 മണിയോടെ കിഴക്കേനടയിൽ എത്തും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ നേതൃത്വത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങൾ വൻ എതിരേൽപ്പ് നൽകി തംബുരു വിളംബര ഘോഷയാത്രയെ ആനയിച്ച് മേൽപുത്തൂർ ആഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിലെത്തിക്കും. തുടർന്ന് തംബു രു സംഗീത മണ്ഡപത്തിൽ സ്ഥാപിക്കുന്നതോടെ സംഗീതോത്സവം സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും