Above Pot

ഗുരുവായൂരിൽ മില്ലറ്റ് മേള

ഗുരുവായൂർ : ചെറു ധാന്യങ്ങളുടെ വൈവിധ്യമാർന്ന ഉത്‌പന്നങ്ങളും രുചികളും പരിചയപ്പെടുത്തു ന്നതിനായി ഗുരുവായൂരിൽ മില്ലറ്റ് മേള സംഘടിപ്പിക്കുന്നു. നവംബർ 30, ഡിസംബർ 1 തീയതികളിൽ ടൗൺ ഹാളിലെ സെക്കുലർ, ഫ്രീഡം ഹാളുകളിൽ രാവിലെ 10 മുതൽ വൈകീട്ട് 7.30 വരെയാണ് പരിപാടി.

First Paragraph  728-90


കോയമ്പത്തൂർ, അട്ടപ്പാടി, ബംഗളുരു എന്നിങ്ങനെ വിവിധ നാടുകളിൽ നിന്നുള്ള ചെറു ധാന്യങ്ങളും, മൂല്യ വർദ്ധിത ഉത്‌പന്നങ്ങളും, ഓർഗാനിക് ഉത്പന്നങ്ങളും മേളയിലുണ്ടാകും.

Second Paragraph (saravana bhavan


മേളയോടനുബന്ധിച്ച് സോളാർ പ്രോഡക്ടുകളുടെ പ്രദർശനവും, ഉപയോഗ രീതികളുടെ വിശദീകരണങ്ങളും ഉണ്ടായിരിക്കും. പ്രമുഖ കമ്പനികൾ പങ്കെടുക്കും. സർക്കാർ സബ്‌സിഡികളും, വായ്‌പാ സൗകര്യങ്ങളും ലഭ്യമാകും. ആരോഗ്യകരമായ ഭക്ഷണ രീതികളും, പാരിസ്ഥിതിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന, തൃശൂർ ആസ്ഥാനമായ ഗ്രാഫിക്സ് കൂട്ടായ്മ‌യാണ് പരിപാടി സംഘടിപ്പിക്കുന്നത്
പ്രവേശനം സൗജന്യമാണ്. എ.എൻ. ജോസഫ്, ബിജു ലാസർ, ഷൈല മൊയ്‌തു, വി.എം. നസീർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.