Post Header (woking) vadesheri

അഖില ഭാരത ഭാഗവത സത്രം ഗുരുവായൂരിൽ

Above Post Pazhidam (working)

ഗുരുവായൂര്‍: ശ്രീമദ് ഭാഗവത സത്രസമിതിയുടെ അഖില ഭാരത ഭാഗവത സത്രം ഡിസംബര്‍ 18 മുതല്‍ 31 വരെ ഗുരുവായൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ചേര്‍ത്തല ചമ്മനാട് ദേവീ ക്ഷേത്രത്തില്‍ നടത്താൻ തീരുമാനിച്ചിരുന്ന സത്രമാണ് ഗുരുവായൂരിലേക്ക് മാറ്റിയതെന്ന് സംഘാടകർ പറഞ്ഞു. 18 ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ എന്നിവ നടക്കും.  

Ambiswami restaurant

19 ന് വൈകീട്ട് ഭാഗവത സത്രസഭ. തുടര്‍ന്ന് മാഹാത്മ്യ പ്രഭാഷണം. 31 ന് യജ്ഞസമര്‍പ്പണം. സത്ര സമിതി പ്രസിഡന്റ് കെ. ശിവശങ്കരന്‍, സെക്രട്ടറി ടി.ജി. പത്മനാഭന്‍ നായര്‍, ശിവന്‍ പാലിയത്ത്,എസ്. നാരായണ സ്വാമി, ടി. അംബുജാക്ഷന്‍ നായര്‍, ജി. സോമകുമാര്‍, രമാദേവി നായർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.