
ചാവക്കാട് കോടതിയുടെ സംവാദ ഉദ്ഘാടനം ചെയ്തു.

ചാവക്കാട് : കേരള ഹൈക്കോടതി പദ്ധതിയായ സംവാദ ചാവക്കാട് കോടതിയിൽ ഉദ്ഘാടനം ചെയ്ത് . ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും , താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി എട്ടാം ക്ലാസ് മുതൽ ഹയർ സെക്കന്ററി തലത്തിലുള്ള വിദ്യാർത്ഥികൾക്ക് കോടതികളുടെ പ്രവർത്തനത്തെയും നിയമ ബോധവൽക്കരിക്കുന്നതിനും വേണ്ടി വേണ്ടിയുള്ള പദ്ധതിയാണ്. താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി ചെയർമാനും , സ്പെഷ്യൽ ജില്ലാ പോക്സോ ജഡ്ജിയുമായ അന്യാസ് തയിൽ ഉദ്ഘാടനം ചെയ്തു .

ചാവക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ അശോകൻ തേർളി അധ്യക്ഷത വഹിച്ചു . ചാവക്കാട് മജിസ്ട്രേറ്റ് സാരിഗ സത്യൻ , മുൻസിഫ് ഡോ അശ്വതി അശോക് , അഡ്വ അക്തർ അഹമ്മദ് , അഡ്വ സിജു മുട്ടത്ത് , അഡ്വ സി സുഭാഷ്കുമാർ , കെ ബി ഹരിദാസ് , വിനോദ് അകമ്പടി എന്നിവർ ആശംസ അർപ്പിച്ചു . എം ആർ ആർ എം സ്ക്കൂൾ വിദ്യാർത്ഥികൾ സംവാദത്തിൽ പങ്കെടുത്തു . കോടതി നടപടികളെ കണ്ട് മനസലാക്കിട്ടിയിട്ടുള്ളതാണ് . തുടർന്ന് താലൂക്കിലുള്ള മറ്റ് സ്ക്കൂൾ വിദ്യാർത്ഥികളെയും മറ്റ് ദിവസങ്ങളിൽ സംവാദത്തിൽ പങ്കെടുപ്പിക്കും എന്ന് താലൂക്ക് ലീഗൽ സർവ്വീസ് സെക്രട്ടറി വിനോദ് വി നായർ സംഘാടക സമിതി അംഗങ്ങളായ സുപ്രിയ , ഷെറീന എന്നിവർ അറിയിച്ചു