വഖഫ് കരി നിയമത്തിനെതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ച് പാലയൂർ ഫൊറോന
ചാവക്കാട് : വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിലെ ചാവക്കാട് അമ്പതോളം കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകിയതിനെ തുടർന്ന് പാലയൂർ ഫോറോന പ്രതിഷേധ റാലിയും, പൊതുസമ്മേളനം സംഘടിപ്പിച്ചു. പാലയൂർ ഫോറോനയിലെ വിവിധ ഇടവകകളിൽ നിന്നും എത്തിച്ചേർന്ന ആളുകളെ പങ്കെടിപ്പിച്ചുകൊണ്ട് നാലു മണിക്ക് സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി ചാവക്കാട് താലൂക്ക് ഓഫീസിന് സമീപം (വസന്തം കോർണർ)എത്തിച്ചേരുകയും തുടർന്ന് പ്രതിഷേധ പൊതുസമ്മേളനവും നടന്നു.
തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ യോഗം ഉദ്ഘാടനം നിർവഹിച്ചു.പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പസ്കോപൽ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. വഖ്ഫ് ബോർഡിന്റെ വിവിധ പ്രദേശങ്ങളിൽ സ്വകാര്യ സ്വത്തുക്കളിലേക്കുള്ള കടന്നു കയറ്റം ആളുകളിൽ ഭീതി ഉണർത്തുന്നതും, അതിനെതിരെ ശക്തമായി പോരാടുമെന്നും മാർ ടോണി നീലങ്കാവിൽ കൂട്ടി ചേർത്തു.
വർഷങ്ങളായി പാലയൂർ , തെക്കൻ പാലയൂർ ,ചക്കം കണ്ടം , എടപ്പുള്ളി , പഞ്ചാരമുക്ക് എന്നിവിടങ്ങളിലായി 50-ൽപരം വീട്ടുകാർ താമസിക്കുന്ന സ്ഥലത്തിൽ അവകാശവാദം ഉന്നയിച്ച് വഖഫ് ബോർഡ് നോട്ടീസ് അയച്ചു കഴിഞ്ഞിരുന്നു. വർഷങ്ങളായി താമസിച്ചുവരുന്ന പരമ്പരാഗത ഭൂവുടമകളിൽ നിന്നും വിലകൊടുത്തും പട്ടയമായും ലഭിച്ച വസ്തുക്കളിലാണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. പല ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിൽ എത്തുമ്പോഴാണ് സ്ഥലം അന്യാധീനപ്പെട്ട വിവരം അറിയാൻ കഴിഞ്ഞത്.
ഇതിൽ അടുത്തയിടെ മുൻസിപ്പാലിറ്റിയിൽ നിന്ന് അനുമതി വാങ്ങി വലുതും ചെറുതുമായ വീടുകൾ നിർമിച്ചവരുണ്ട്. ഇവരിൽ പലർക്കും ഭൂനികുതി അടക്കാൻ കഴിയുന്നില്ല.ഇതിനെ ബന്ധപ്പെട്ട് വഖ്ഫ് ബോർഡിന്റെ കത്തുകൾ ലഭിച്ച ആളുകൾ എല്ലാവരും ജില്ലാ കളക്ടർ,മന്ത്രിമാർ,എം എൽ എ, തുടങ്ങിയവർക്കെല്ലാം നിവേദനം നൽകിയിട്ടും നാളിതുവരെ മറുപടി ലഭിച്ചിട്ടില്ല.
ഇത് പ്രകടമായ നീതി നിഷേധമാണ്. ജീവനും സ്വത്തിനുo സംരക്ഷണം നൽ കേണ്ട സർക്കാർ മൗനം പാലിക്കുകയും, അധികാരികൾ കണ്ണടക്കുകയും ചെയ്യുകയാണെന്നു യോഗം ഉന്നയിച്ചു.
സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രം ട്രസ്റ്റി സേവ്യർ വാകയിൽ പ്രമേയം അവതരിപ്പിച്ചു.തീർത്ഥ കേന്ദ്രം അസി. വികാരി ഫാ ഡെറിൻ അരിമ്പൂർ, പി ഐ ലാസർ, തോമസ് ചിറമ്മൽ, ജോയസി ആന്റണി, തുടങ്ങിയവർ പ്രസംഗിച്ചു. തീർത്ഥ കേന്ദ്രം ട്രസ്റ്റിമാരായ ഫ്രാൻസിസ് ചിരിയംകണ്ടത്ത്,ഹെയ്‌സൺ പി എ, , ചാക്കോ പുലിക്കോട്ടിൽ, ജോഫി ജോയ്, എന്നിവർ നേതൃത്വം നൽകി.