Above Pot

ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം  എ. കന്യാകുമാരിക്ക് സമ്മാനിക്കും

ഗുരുവായൂർ : ദേവസ്വം നൽകുന്ന 2024ലെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിൻ പ്രതിഭ സംഗീത കലാനിധി  എ കന്യാകുമാരിക്ക് സമ്മാനിക്കും. കഴിഞ്ഞ ആറു പതിറ്റാണ്ടായി വയലിൻ വാദന രംഗത്തിന് നൽകിയ സമഗ്ര, സംഭാവനയ്ക്കാണ് പുരസ്കാരം .ശ്രീഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണ്ണപ്പതക്കം, 50001 രൂപ, പ്രശസ്തിപത്രം, ഫലകം , പൊന്നാടഎന്നിവയടങ്ങുന്നതാണ് പുരസ്കാരം .

First Paragraph  728-90

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോൽസവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച്, (നവംബർ 26 ന് വൈകുന്നേരം ) പുരസ്കാരം സമ്മാനിക്കും. വയലിൻ വാദന
മേഖലയിൽ നൽകിയ നിസ്തുല സംഭാവന കണക്കിലെടുത്ത് 2015ൽ രാഷ്ട്രം പദ്മശ്രീ നൽകി ആദരിച്ചു. 2016ൽ മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീതകലാനിധി അംഗീകാരവും ലഭിച്ചിട്ടുണ്ട്.

ആന്ധ്രപ്രദേശിലെ വിജയനഗരത്തിൽ സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച  എ കന്യാകുമാരി ഇപ്പോൾ ചെന്നൈയിലാണ് താമസം.
ചെയർമാൻ ഡോ. വി.കെ.വിജയൻ്റെ അധ്യക്ഷതയി,ൽ ചേർന്ന’ ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണ് പുരസ്കാർഹയെ തീരുമാനിച്ചത്. പ്രശസ്ത വയലിൻ വിദ്വാൻമാരായ ഈശ്വര വർമ്മ ,ടി.എച്ച് സുബ്രഹ്മണ്യം , ദേവസ്വം ഭരണസമിതി അംഗം സി മനോജ് എന്നിവരുൾപ്പെട്ട പുരസ്കാര നിർണ്ണയ സമിതിയുടെ ശുപാർശ ദേവസ്വം ഭരണസമിതി അംഗീകരിക്കുകയായിരുന്നു. 2005ലാണ് ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം ആരംഭിച്ചത്. ടി.വി.ഗോപാലകൃഷ്ണനാണ് ( വായ്പാട്ട്) ആദ്യ പുരസ്കാര ജേതാവ്. 20 മത്തെ പുരസ്കാരമാണ് എ. കന്യാകുമാരിയെ തേടിയെത്തിയത്


ഭരണസമിതി യോഗത്തിൽ അംഗങ്ങളായ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥ്, വി.ജി.രവീന്ദ്രൻ, മനോജ്.ബി.നായർ,,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ യോഗത്തിൽ സന്നിഹിതരായി.