Post Header (woking) vadesheri

ഗുരുവായൂർ ഏകാദശി: കോടതി വിളക്ക് ഞായറാഴ്ച

Above Post Pazhidam (working)

ഗുരുവായൂർ: ഏകാദശിയുടെ ഭാഗമായി കോടതി വിളക്ക് ഞായറാഴ്ച. രാവിലെയും വൈകീട്ടും കാഴ്ച ശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയാകും. വൈകീട്ട് കല്ലൂർ ഉണ്ണികൃഷ്ണൻ, ചെർപ്പുളശേരി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ഡബിൾ തായമ്പക. രാത്രി വിളക്കെഴുന്നള്ളിപ്പിന് എടക്കയും നാഗസ്വരവും അകമ്പടിയാകും. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ ആറ് മുതൽ കലാപരിപാടികൾ അരങ്ങേറും. 6.30 ന് തൃപ്പൂണിത്തുറ ഇല്ലം കലാകേന്ദ്രയുടെ സോപാന സംഗീത നൃത്തലയം. എട്ടിന് ആനന്ദ ഭൈരവ് ശർമയുടെ ‘ആനന്ദ സംഗീതം’.

Ambiswami restaurant

വെള്ളിയാഴ്ച പോസ്റ്റൽ വിളക്കാഘോഷിച്ചു.രാത്രി വിളക്കെഴുന്നെള്ളിപ്പിന് പഞ്ചവാദ്യം പറക്കാട് തങ്കപ്പന്‍മാരാര്‍ നയിച്ചു. കൊമ്പന്‍ വിഷ്ണു കോലമേറ്റി. മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തപാല്‍ ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും കലാപരിപാടികളുണ്ടായി.