Header 1 vadesheri (working)

ഗുരുവായൂരിലെ സ്ഥലമെടുപ്പ്:വ്യാപാര സമൂഹത്തിൻ്റെ ആശങ്കകൾ പരിഹരിക്കണം: കെ.എച്ച്.ആർ.എ

Above Post Pazhidam (working)

ഗുരുവായൂർ:  ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും നൂറു മീറ്റർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാര സമൂഹത്തിന് ഉണ്ടായിട്ടുള്ള ആശങ്കകൾ പരിഹരിക്കാൻ ദേവസ്വം തയ്യാറാകണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച്. ആർ.എ) വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
വ്യക്തമായ ആസൂത്രണമോ, മാസ്റ്റർ പ്ലാനോ ഇല്ലാതെ മാറി മാറി വരുന്ന ദേവസ്വം കമ്മറ്റി അംഗങ്ങളുടെ താൽപ്പര്യപ്രകാരം മാത്രമാണ് സ്ഥലം ഏറ്റെടുക്കൽ നടക്കുന്നത്.

First Paragraph Rugmini Regency (working)

കച്ചവടക്കാരെ ഒഴിപ്പിച്ച് എടുത്ത നിരവധി സ്ഥലങ്ങൾ ഇപ്പോൾ കാട് കയറി കിടക്കുകയാണെന്നും ചൂണ്ടിക്കാട്ടി. കെ.എച്ച്.ആർ.എ. ജില്ല സെക്രട്ടറി വി.ആർ. സുകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് സി. ബിജുലാൽ, സംസ്ഥാന ഉപദേശക സമിതി അംഗം ജി.കെ. പ്രകാശ്, സുന്ദരൻ നായർ, രവീന്ദ്രൻ നമ്പ്യാർ, എൻ.കെ രാമകൃഷ്ണൻ, കെ.പി. സുന്ദരൻ, മുഹമ്മദ് തൃപ്രയാർ, വനിത വിങ് പ്രസിഡൻ്റ് പ്രേമ പ്രകാശ് എന്നിവർ സംസാരിച്ചു.

നഗരസഭ ക്ലീൻസിറ്റി മാനേജർ കെ.എസ്. ലക്ഷ്മണൻ, ഹെൽത്ത് ഇൻസ്പെക്ടർ ഹർഷിദ്, ഫുഡ് സേഫ്റ്റി ഓഫിസർമാരായ
ഡോ. അനു ജോസഫ്, ഡോ. ദിവ്യ എന്നിവർ ക്ലാസ്സ് എടുത്തു.

Second Paragraph  Amabdi Hadicrafts (working)