Post Header (woking) vadesheri

സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ:ചാവക്കാട് ഉപജില്ല സ്ക്കൂൾ കലോൽസവ ലോഗോ പ്രകാശനവും മീഡിയാ റും ഉദ്ഘാടനവും ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടന്നു.ചാവക്കാട് എഇഒ പി.എം.ജയശ്രീ അധ്യക്ഷത വഹിച്ചു.

Ambiswami restaurant

തൊഴിയൂർ സെൻ്റ് ജോർജ്ജ് ഹയർ സെക്കൻ്ററി സ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ അഹമ്മദ് അമൻ ഹംസ തയ്യാറാക്കിയ ലോഗോയുടെ പ്രകാശനം ഗുരുവായൂർ ഡെപ്യൂട്ടി ചെയർപേഴ്സൺ അനിഷ്മ ഷനോജ് നിർവ്വഹിച്ചു..മീഡിയ റൂമിൻ്റെ ഉദ്ഘാടനം ഗുരുവായൂർ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.സായിനാഥൻ നിർവ്വഹിച്ചു.

Second Paragraph  Rugmini (working)

വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.എം.ഷെഫീർ,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശൈലജ സുധൻ,പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിന്ദു അജിത്ത് കുമാർ,കൗൺസിലർമാരായ അജിത ദിനേശൻ,ശോഭ ഹരിനാരായണൻ,കെ.പി.ഉദയൻ,ചാവക്കാട് ബിപിസി ഷൈജു ,അധ്യാപക കൂട്ടായ്മ ട്രഷറർ ഡിക്സൺ ,പബ്ലിസിറ്റി വൈസ് ചെയർമാൻ കെ.സി.സുനിൽ,ശ്രീകൃഷ്ണ സ്ക്കൂൾ അധ്യാപകനും,കെ.എസ്.ടി.എ.സബ്ജില്ലാ പ്രസിഡൻ്റുമായ കെ.കെ.മനോജ് ,ജോയിൻ്റ് സെക്രട്ടറിമാരായ മരിയമഞ്ജു,ഡോ.രേണുക ജ്യോതി എന്നിവർ സംസാരിച്ചു.

പ്രിൻസിപ്പാളും,സംഘാടക സമിതി ജനറൽ കൺവീനറുമായ ലത സ്വാഗതവും പബ്ലിസിറ്റി കൺവീനർ ഷാജി നിഴൽ നന്ദിയും പറഞ്ഞു.

Third paragraph