Post Header (woking) vadesheri

 പറമ്പൻ തളി ഷഷ്ഠി മഹോത്സവം

Above Post Pazhidam (working)

പാവറട്ടി:108ശിവാലയങ്ങളിൽ ഒന്നായ പറമ്പൻ തളി ശ്രീ മഹാദേവ ക്ഷേത്ര ത്തിലെ തുല്യ പ്രാധാന്യത്തോടെ കുടി കൊള്ളുന്ന ഉപദേവനായ ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ പ്രശസ്ത മായ ഷഷ്ഠി മഹോത്സവത്തിന് തുടക്കമായി

Ambiswami restaurant

ഇത്തവണ ഷഷ്ഠി ആഘോഷങ്ങളിൽ 30 കമ്മിറ്റികൾ പങ്കാളികളാകും.
വിവിധ ദേശങ്ങളിൽ കാവടികൾ, നാഗസ്വരം, ബാൻറ്സെറ്റ്, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെ നിരത്തിലിറങ്ങി ഗ്രാമപ്രദക്ഷിണം ഇന്നലെ വൈകീട്ട് നടന്നു .
ഷഷ്ഠി ആഘോഷത്തിൻ്റെ പ്രധാന ആകർഷണമായ കുലവാഴ വിതാന ഭാഗമായി .ക്ഷേത്രത്തിന് ചുറ്റും ഭക്തർ സമർപ്പിക്കുന്ന നൂറുകണക്കിന് വാഴക്കുലകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്..തുലാം മാസത്തിലെ വെളുത്ത പക്ഷത്തിലെ ഷഷ്ഠി ആഘോഷ ദിവസമായ
വ്യാഴാഴ്ച പുലർച്ചെ നാലിന് നട തുറന്നു..തുടർന്ന് വിശേഷാൽ പൂജകൾ, വിവിധ അഭിഷേകങ്ങൾ എന്നിവ നടന്നു..ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി താമരപ്പുള്ളി ദാമോദരൻ നമ്പൂതിരി മുഖ്യ കാർമികനായി , മറ്റു ചടങ്ങുകൾക്ക് മേൽശാന്തിമാരായ സന്ദിപ് എമ്പ്രാന്തിരി, ദിനേശൻ എമ്പ്രാന്തിരി ,രഞ്ജിത്ത് എമ്പ്രാന്തിരി എന്നിവരും നേതൃത്വം നൽകി..രാവിലെ 11 മുതൽ
ആറ് ദേശങ്ങളിൽ നിന്ന് ശൂലധാരികളായ മുരുക ഭക്തർ ക്ഷേത്രത്തിലെത്തി.വൈകീട്ട് നാലു മണി മുതൽ 21 ദേശങ്ങളിൽ നിന്നുള്ള പീലികാവടികളും നിലക്കാവടികളും ,നാദസ്വരത്തിന്റെ അകമ്പടിയോടെ ആഘോഷങ്ങൾ ക്ഷേത്ര മൈതാനത്ത് എത്തി തുടങ്ങും.രാത്രി ഒൻപത് വരെ കാവടി വരവ് ഉണ്ടാകും.

വഴിപാടുകൾക്കും പ്രത്യേക കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.

Second Paragraph  Rugmini (working)

ആഘോഷങ്ങൾക്ക്
സൗകര്യം ഒരുക്കുന്നതിനായി 200ലധികം
വോളൻ്റിയർമാരെയും കൂടാതെ ക്രമസമാധാനത്തിനുവേണ്ടി 150 ഓളം പോലീസും,സൗജന്യമായി ആംബുലൻസ് സൗകര്യവും,ആരോഗ്യവകുപ്പിന്റെ ടീമിൻ്റെ സൗകര്യവും ഒരുക്കിയിട്ടുണ്ട്. .വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി മുല്ലശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, വടക്കൻ പുതുക്കാട് പള്ളി ഗ്രൗണ്ട്, അയ്യപ്പകുടം ക്ഷേത്രാങ്കണം, മുല്ലശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഗ്രൗണ്ട് എന്നിവിടങ്ങളിൽ
സൗകര്യമൊരുക്കിയിട്ടുണ്ട്. ദേവസ്വം അഡ്മിനിസ്ട്രേഷൻ ഓഫീസർ വി.ലെനിൻ, മാനേജർ എം.വി.രത്നാകരൻ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി ‘