ഷൊർണൂരിൽ ട്രെയിൻ തട്ടി സഹോദരിമാരും ഭർത്താക്കന്മാരും കൊല്ലപ്പെട്ടു.
ഷൊര്‍ണൂര്‍ : ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് മരണം. തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു കേരള എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് അപകടം. ഷൊര്‍ണൂര്‍ പാലത്തിൽ ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. റെയിൽവെയുടെ കരാർ ജീവനക്കാരായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. തമിഴ്നാട് വിഴുപുരം സ്വദേശികളായ ലക്ഷ്മണ്‍ ഭാര്യ വള്ളി, റാണി, റാണിയുടെ ഭർത്താവ് ല ക്ഷ്മണന്‍ എന്നിരാണ് അപകടത്തിൽപ്പെട്ടത്. വള്ളിയും റാണിയും സഹോദരിമാരാണ്. റാണിയുടെ ഭർത്താവ് ലക്ഷ്മണിനു വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ പുനരാംഭിക്കും.
വളവു തിരിഞ്ഞ ഉടനെയാണ് റെയിൽവേ പാലത്തില്‍ ആളുകളെ കണ്ടത് എന്നാണ് കേരള എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് പറയുന്നത്. വളരെ അപ്രതീക്ഷിതമായിരുന്നു. പലതവണ ഹോണ്‍ അടിച്ചു. എമര്ജന്സി ഹോണും മുഴക്കി. പക്ഷേ, അവര്‍ വളരെ അടുത്തായിരുന്നു. അവര്ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. തനിക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.- ലോക്കോ പൈലറ്റ് വ്യക്തമാക്കി
ട്രെയിനിന്റെ ശബ്ദം കേട്ട് ശുചീകരണ തൊഴിലാളികൾ ഓടിമാറിയത് ട്രെയിന്‍ വന്ന അതേ ദിശയിലേക്കാണെന്നാണ് സൂചന. ട്രെയിൻ വരുമ്പോൾ ആളുകൾക്ക് കയറി നിൽക്കാൻ പാലത്തിന്റെ രണ്ടു ഭാഗത്തായി സ്ഥലമുണ്ട്. ഇവിടം ലക്ഷ്യമാക്കി ഓടി എത്തുന്നതിനു മുൻപ് നാലുപേരെയും ട്രെയിൻ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം റെയിൽ വേ ട്രാക്കിൽ നട ന്ന് മാലിന്യം നീക്കുന്ന ജോലിക്കിടെയാണ് അപകടമുണ്ടായത്. 5 വർഷമായി ഒറ്റപ്പാലത്താണ് ഇവർ താമസിക്കുന്നത്.