ഗുരുവായൂരിൽ ഭണ്ഡാര വരവ് 6.84 കോടിരൂപ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ഒക്ടോബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 6,84,37,887 രൂപ… 2 കിലോ 826ഗ്രാം 700 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 24കിലോ 20ഗ്രാം … കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 128 ഉം നിരോധിച്ച ആയിരം രൂപയുടെ 41ഉം അഞ്ഞൂറിൻ്റെ 96 കറൻസിയും ലഭിച്ചു..

യുബി ഐ യൂണിയൻ ബാങ്കിന്റെ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല
ക്ഷേത്രംകിഴക്കേ നടയിലെ ഇ ഭണ്ഡാരം വഴി 2,75,150രൂപ യും . പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരം വഴി 60,432 രൂപ യും ലഭിച്ചു