Post Header (woking) vadesheri

ഒ.കെ.ആർ.മേനോൻ ,പെരുമ്പിലാവിൽ ഗോപാലകൃഷ്ണൻ എന്നിവരെ അനുസ്മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമുന്നത സാരഥികളുമായിരുന്ന ഒ.കെ.ആർ.മേനോൻ , പെരുമ്പിലാവിൽ ഗോപാലകൃഷ്ണൻ എന്നിവരുടെ ചരമ വാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ അനുസ്മരണ സമ്മേളനം നടത്തി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉൽഘാടനം ചെയ്തു. കോൺഗ്രസ്സ്മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷനായി.

First Paragraph Jitesh panikar (working)

നഗരസഭ പ്രതിപക്ഷനേതാവ് കെ.പി.ഉദയൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഒ.കെ.ആർ മേനോൻ സ്മാരകട്രസ്റ്റ് ചെയർമാൻ മോഹൻദാസ്ചേലനാട്ട്, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടു മാരായ ബാലൻ വാറണാട്ട് , ടി.വി.കൃഷ്ണദാസ്, റെയ്മണ്ട്ചക്രമാക്കിൽ , സെക്രട്ടറിമാരായ സ്റ്റീഫൻ ജോസ്, എം.കെ. ബാലകൃഷ്ണൻ , വി.എസ് .നവനീത് ടി.കെ.ഗോപാലകൃഷ്ണൻ , മുൻ നഗരസഭ കൗൺസിലർ സി. അനിൽകുമാർ , മൈനോർട്ടി സെൽ മണ്ഡലം ചെയർമാൻ ബഷീർ മാണിക്കത്ത് പടി, മുൻ ഐഎൻറ്റിയുസിമണ്ഡലം പ്രസിഡണ്ട് പി.എൻ പെരുമാൾ, ബൂത്ത് കോൺഗ്രസ്ഭാരവാഹി .പി. വിനയൻഎന്നിവർസംസാരിച്ചു