Post Header (woking) vadesheri

ഒരുമനയൂർ പള്ളി തിരുനാൾ ഭക്തി സാന്ദ്രം.

Above Post Pazhidam (working)

ചാവക്കാട് : ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുന്നാൾ പ്രദക്ഷിണം ഭക്തിസാന്ദ്രം.
തിരുന്നാൾ ആഘോഷമായി പാട്ടു കുർബാന നടന്നു.തൃശൂർ ലൂർദ് കത്തീഡ്രൽ അസിസ്റ്റന്റ് വികാരി .ഫാദർ ജിജോ എടക്കളത്തൂർ കാർമ്മികത്വം വഹിച്ചു. തുടർന്ന് തിരുനാൾ പ്രദക്ഷിണവും വർണ്ണ മഴയും ഉണ്ടായി

..ഫാദർ ജോവി കുണ്ടുകുളങ്ങര, കൈക്കാരന്മാരായ ഇ.എഫ് ജോസഫ് , റോസി ജോൺസൺ , സാജി ടോണി, കൺവീനർമാരായ ഇ. വി. ജോയ്, കെ. ജെ. ചാക്കോ,ഇ. കെ.ജോസ്, ഇ.എ.ജോണി, ഇ.ജെ. ജോഷി,എ. ടി. ജോബി,ഇ.പി. കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.