Header 1 = sarovaram
Above Pot

സേവാദൾ സംസ്ഥാന സെക്രട്ടറി അനിത ശിവനെ അനുമോദിച്ചു.

ചാവക്കാട് : സേവാദൾ സംസ്ഥാന സെക്രട്ടറിയായി നിയമിതയായ അനിത ശിവനെ മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു . അനുമോദന സദസ് മഹിളാ കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് രേണുക ശങ്കർ ഉദ്ഘാടനം ചെയ്തു ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ അദ്ധ്യക്ഷത വഹിച്ചു. . ചാവക്കാട് വനിതാ സഹകരണ സംഘം സീനിയർ ഡയറക്ടർ സുലോചന രാമചന്ദ്രൻ അനിത ശിവന് പൊന്നാടയിട്ട് ആദരിച്ചു . താഹിറ റഫീക്ക് കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു .

Astrologer

മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമാർ സുബൈദ പാലക്കൽ , ഷാലിമ സുബൈർ , ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി എച്ച് റഹീം , ഐ എൻ ടി യു സി ചാവക്കാട് മണ്ഡലം പ്രസിഡന്റ് പി ടി ഷൗകത്ത് അലി , സി പി കൃഷ്ണൻ , മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാർ റുക്കിയ ഷൗകത്ത് , ഷാഹിജ മുസ്തഫ , ചാവക്കാട് മണ്ഡല കർഷക കോൺഗ്രസ്സ് പ്രസിഡന്റ് അബ്ദുൾ സലാം കൊപ്പറ, മഹിളാ കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ എന്നിവർ സംസാരിച്ചു . സക്കീർ ഹുസൈൻ , മുസ്തഫ , നാസിം നാലകത്ത് , കെ എൻ സന്തോഷ് , രാജൻ പനക്കൽ , എ ആർ മിഥുൻ എന്നിവർ നേതൃത്വം നൽകി

Vadasheri Footer