Post Header (woking) vadesheri

ചെന്നൈ കവരൈപേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു.

Above Post Pazhidam (working)

ചെന്നൈ: ചെന്നൈ കവരൈപേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം, മൈസുരു- ദർബാംഗ ട്രെയിൻ ചരക്കു ട്രെയിനിലിടിച്ചാണ് അപകടമുണ്ടായത്. തിരുവള്ളൂരിന് സമീപം കവരൈപേട്ടയിൽ രാത്രി 8.21ഓടെയാണ് അപകടം ഉണ്ടായത്.

First Paragraph Jitesh panikar (working)

അപകടത്തിൽ അഞ്ച് കോച്ചുകൾ പാളം തെറ്റി. ഇടിയുടെ ആഘാതത്തിൽ മൂന്നുകോച്ചുകൾക്ക് തീപിടിച്ചു. അപകടത്തിൽ ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. മൈസുരു – ദർബാംഗ ഭാഗമതി ട്രെയിൻ കവരൈപ്പേട്ടയ്ക്ക് സമീപം ദണ്ഡവാളത്തിൽ നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അഗ്നിരക്ഷാസേനയും ദേശീയ ദുരന്തനിവാരണ സേനയും സംഭവസ്ഥലത്തെത്തി.തി​രു​വ​ള്ളൂ​ർ ജി​ല്ല ക​ല​ക്ട​ർ ടി. ​പ്ര​ഭു​ശ​ങ്ക​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്നു. ബോഗിക്ക് തീപിടിച്ചത് അഗ്നിശമന സേന അണച്ചു. എ​ക്സ്പ്ര​സ് ട്രെ​യി​ൻ ട്രാ​ക്ക് മാ​റി, നി​ർ​ത്തി​യി​ട്ട ച​ര​ക്കു​വ​ണ്ടി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അപകടത്തെ തുടർന്ന് ചെന്നൈ – ഗുമ്മിടിപൂണ്ടി പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഹെ​ൽ​​പ് ലൈ​ൻ: 044-25354151, 044-24354995.