Above Pot

കണ്ടമ്പുള്ളി വേണുവിന് വിദഗ്ധ ചികിത്സയും സരക്ഷണവും ഉറപ്പാക്കണം : ശ്രീധരൻ തേറമ്പിൽ

ചാവക്കാട്: സംരക്ഷിക്കാനും ചികിത്സിക്കാനും ആരുമില്ലാതെ പലവിധ രോഗങ്ങളാല്‍ ദുരിതാവസ്ഥയിലുള്ള വയോധികന് വിദഗ്ധ ചികിത്സയും സംരക്ഷണവും ഉറപ്പാക്കണമെന്ന് സിറ്റിസണ്‍സ് എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ ആന്‍ഡ് ഇന്‍ജസ്റ്റിസ്(കക്കായ്) ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീധരന്‍ തേറമ്പില്‍ ആവശ്യപ്പെട്ടു. തിരുവത്ര സ്വദേശിയായ കണ്ടമ്പുള്ളി വേണു(70)വാണ് വൃക്ക,ഹൃദയ രോഗങ്ങളെ തുടര്‍ന്ന് ചാവക്കാട് താലൂക് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.

First Paragraph  728-90

Second Paragraph (saravana bhavan

വിഷയത്തില്‍ അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി., കലക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍, എ.സി.പി. എന്നിവര്‍ക്ക് പരാതി നല്‍കിയതായി ശ്രീധരന്‍ തേറമ്പില്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ദീര്‍ഘകാലം പ്രവാസിയായി ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയ വേണു കുടുംബവുമായി അകല്‍ച്ചയിലായതിനാല്‍ തെരുവില്‍ അലയുകയായിരുന്നു.

ചികിത്സയും ഭക്ഷണവും ലഭിക്കാതെ തെരുവില്‍ അവശനിലയില്‍ കണ്ടെത്തിയ വേണുവിനെ സാമൂഹ്യപ്രവര്‍ത്തകരായ സതീശന്‍ ചാവക്കാട്, രഘു വണ്ടൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ദിവസങ്ങള്‍ക്കു മുമ്പ് താലൂക് ആശുപത്രിയിലെത്തിച്ചത്. ഇവരും ശ്രീധരന്‍ തേറമ്പിലിനോടൊപ്പം വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.