Above Pot

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി കെ പി വിനയന് 2025 മെയ് 31വരെ തുടരാം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയന്റെ സർക്കാർ സർവീസ് കാലാവധി ഒരു വര്ഷം കൂടി നീട്ടി നൽകണമെന്ന ദേവസ്വം ഭരണ സമിതി ആവശ്യം സർക്കാർ തള്ളി .അതെ സമയം കഴിഞ്ഞ ഒക്ടോബർ 07 ന് അഡ്മിനിസ്ട്രേറ്റർ പദവിയിൽ കാലാവധി പൂർത്തിയാക്കിയ വിനയന് അദ്ദേഹം വിരമിക്കുന്ന
31 05 2025 വരെ യുള്ള തിയ്യതി വരെ അഡ്മിനിസ്ട്രേറ്ററുടെ ചുമതല നൽകി കൊണ്ട് സര്ക്കാര് ഉത്തരവ് നൽകി .

First Paragraph  728-90

രണ്ടു വർഷത്തേക്ക് വിനയന് പുനർ നിയമനം നൽകാമെന്നാണ് ഭരണ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത് . സർക്കാർ നിയമത്തിനും ചട്ടത്തിനും വിരുദ്ധമായതിനാൽ അദ്ദേഹം വിരമിക്കുന്ന സമയം വരെ മാത്രം സർക്കാർ കാലാവധി നീട്ടി നൽകുകയായിരുന്നു. നഗര കാര്യ വകുപ്പിൽ കോഴിക്കോട് റീജണൽ ഡയറക്ർ ആയിരിക്കെയാണ് കെ പി വിനയൻ അഡ്മിനിസ്ട്രേറ്റർ ആയി ചുമതല യേറ്റത്