Post Header (woking) vadesheri

മമ്മിയൂർ നവരാത്രി മഹോത്സവം

Above Post Pazhidam (working)

ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവക്ഷേത്രത്തിലെ പ്രത്യേകം തയ്യാറാക്കിയ സരസ്വതീമണ്ഡപത്തിൽ തൊഴുവാനും, വഴിപാടുകൾ നൽകുന്നതിനുമായി ഭക്തജനങ്ങളുടെ അഭൂതപൂർവ്വമായ തിരക്ക് അനുഭവപ്പെടുന്നു ക്ഷേത്ര നടരാജ മണ്ഡപത്തിൽ രാവിലെ മുതൽ സംഗീതാർച്ചന, വൈകിട്ട് നൃത്തഞ്ജലി എന്നിവയിൽ ധാരാളം സംഗീതാർത്ഥികൾ പങ്കെടുത്തു വരുന്നു.

Ambiswami restaurant

ഗംഗ ശശിധരൻ്റെ വയലിൻ കച്ചേരിയോടെയാണ് ഇന്നത്തെ സംഗീതാർച്ചനക്ക് തുടക്കം കുറിച്ചത്. വൈകീട്ട് ആദിത്യദേവ് പുന്നയൂർക്കുളത്തിൻ്റെ സംഗീത കച്ചേരിയും ഉണ്ടായി. നാളെ കാലത്ത് സരസ്വതീമണ്ഡപത്തിൽ സരസ്വതിവന്ദനം നടരാജ മണ്ഡപത്തിൽ സംഗീതാർച്ചന, വൈകിട്ട് നൃത്താഞ്ജലി, തുടർന്ന് രാധാമാധവം ഗ്രൂപ്പ് ഗുരുവായൂരിൻ്റെ നൃത്തസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്