Post Header (woking) vadesheri

മലപ്പുറവും ,കോഴിക്കോടും വിഭജിച്ചു പുതിയ ജില്ല രൂപീകരിക്കണം

Above Post Pazhidam (working)

മഞ്ചേരി: കേരളത്തില്‍ പതിഞ്ചാമത് ജില്ലവേണമെന്ന് പി വി അൻവർ എം എൽ എയുടെ സാമൂഹ്യകൂട്ടായ്മയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള. രാഷ്ട്രത്തിന്റെ ഐക്യമാണ് പ്രധാനമെന്നും ജനാധിപത്യ സോഷ്യലിസ്റ്റ് നയം രൂപീകരിച്ച് മുന്നോട്ട് പോകുമെന്നും കൂട്ടായ്മയുടെ നയ രൂപീകരണ കരടുരേഖയില്‍ പറയുന്നു.

Ambiswami restaurant

സംസ്ഥാനത്ത് മലബാറിനോടുള്ള അവഗണനയ്‌ക്കെതിരെയുള്ള പോരാട്ടം, മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് പുതിയ ജില്ല, ജാതി സെന്സപസിനായുള്ള പോരാട്ടം, പ്രവാസികള്ക്ക് വോട്ടവകാശം, വിദേശ രാജ്യങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർഥികൾക്ക് അതാത് രാജ്യങ്ങളിൽ വച്ച് വോട്ട് ചെയ്യാൻ ഇ ബാലറ്റ്, തുടങ്ങിയ ആവശ്യങ്ങള്ക്കായി ‘ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള’ പ്രവര്ത്തി്ക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്.

എല്ലാ പൗരന്മാർക്കും രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക നീതിയാണ് സംഘടന ലക്ഷ്യമിടുന്നത്. വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാനുള്ള സാമൂഹിക മുന്നേറ്റമാണു സംഘടനയുടെ ലക്ഷ്യം. ഇന്ത്യൻ ജനാധിപത്യത്തിന് കാവൽ ആവശ്യമാണ്. അതിനുവേണ്ടിയുള്ള ഭരണഘടനാ സംരക്ഷണ പ്രസ്ഥാനമായി നിലകൊള്ളും.

Second Paragraph  Rugmini (working)

കോരി ചൊരിയുന്ന മഴയ്ക്കിടെ മഞ്ചേരിയിലെ പൊതുസമ്മേളന വേദിയില്‍ എത്തിയ അൻവറിനെ മുദ്രാവാക്യം വിളികളോടെ പ്രവര്ത്തകര്‍ സ്വീകരിച്ചു. ഡിഎംകെയുടെ കൊടി കെട്ടിയും ഷാളണിഞ്ഞും അന്വ്റിന് പിന്തുണയുമായി ആയിര കണക്കിന് പേരാണ് മഞ്ചേരിയിലേക്ക് എത്തിയത്.

സംസ്ഥാനത്തെ ഡിഎംകെ നേതാക്കളുടെ വീടുകളില്‍ പൊലീസെത്തിയെന്നു പൊതുസമ്മേളന വേദിയിലേക്ക് വീട്ടില്നി ന്നും തിരിക്കവേ പിവി അൻവർ ആരോപിച്ചു. സ്വര്ണക്കടത്തില്‍ ബന്ധമുണ്ടോയെന്ന് ചോദിച്ചാണ് പൊലീസെത്തിയത്. ഇങ്ങനെയൊക്കെ തോല്പ്പി ക്കാനാണ് ശ്രമിക്കുന്നത്. ഗതാഗത നിയന്ത്രണത്തിന്റെ പേരില്‍ പൊലീസ് വാഹനങ്ങള്‍ തടയുകയാണെന്നുംഅൻവർ ആരോപിച്ചു.

Third paragraph