Header 1 vadesheri (working)

‘മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖം’; മുഖ്യമന്ത്രിക്കും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി.

Above Post Pazhidam (working)

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ ആണ് മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനുമെതിരെ പരാതി നൽകിയത്. മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്.

First Paragraph Rugmini Regency (working)

അതിനിടെ പിആർ ഏജൻസി വിവാദം കത്തിപ്പടരുമ്പോഴും ഉരുണ്ട് കളിച്ച് വ്യക്തമായ മറുപടി നൽകാതെ തുടരുകയാണ് മുഖ്യമന്ത്രി. അഭിമുഖത്തിന് പിആർ ഏജൻസിയുടെ സഹായം തേടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഹിന്ദു ആവശ്യപ്പെട്ട പ്രകാരം മുൻ എംഎൽഎ ടികെ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യനാണ് അഭിമുഖം ചോദിച്ചതെന്നാണ് പിണറായി പറയുന്നത്. മാന്യമായി ഖേദം പ്രകടിപ്പിച്ചതിനാൽ ദി ഹിന്ദു പത്രത്തിനെതിരെ കേസ് കൊടുക്കാനില്ലെന്ന് പറഞ്ഞാണ് ഒഴിഞ്ഞുമാറൽ. അഭിമുഖം നടന്ന മുറിയിൽ ഇരുന്ന വ്യക്തി പിആർ ഏജൻസി പ്രതിനിധിയാണെന്ന് അറിയില്ലെന്നാണ് പിണറായിയുടെ വാദം.

Second Paragraph  Amabdi Hadicrafts (working)

അതേസമയം ദി ഹിന്ദു ദിനപത്രത്തിൽ വന്ന അഭിമുഖത്തെക്കുറിച്ച് പിണറായി വിജയൻ പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു . ദേവകുമാറിന്റെ മകൻ പറഞ്ഞിട്ടാണോ മുഖ്യമന്ത്രി ഇന്റർവ്യൂ കൊടുക്കുന്നത്. അങ്ങനെയെങ്കിൽ പിആർഡിയും മാദ്ധ്യമവിഭാഗവും മീഡിയാ സെക്രട്ടറിയെയുമെല്ലാം പിരിച്ചുവിടട്ടെ എന്നും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് മറുപടിയായി വിഡി സതീശൻ പറഞ്ഞു ‘എന്തുകൊണ്ട് അവര്ക്കെ തിരെ കേസെടുത്തില്ല, മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുണ്ടുകളിക്കുകയാണ്

കൈസണും റിലയൻസുമായി ബന്ധമുള്ള ചെറുപ്പക്കാരൻ വഴിയാണോ മുഖ്യമന്ത്രി ഇന്റർവ്യൂ കൊടുക്കേണ്ടത്. അതുമല്ല, മുഖ്യമന്ത്രി ഇന്റർവ്യു കൊടുക്കുമ്പോൾ പുറത്തുനിന്നും ആരെങ്കിലും കയറിവരുമോ? പിണറായി വിജയൻ പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാനാവില്ല. പറയാത്ത കാര്യങ്ങൾ റിപ്പോർട്ട് ചെയ്‌ത പത്രത്തിനെതിരെ മുഖ്യമന്ത്രി കേസ് കൊടുക്കുമോ? അത്രയും ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചിരിക്കുന്നത്.

രാജ്യത്തെ ജനങ്ങൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കുന്ന ഒരു കാര്യം എഴുതി പിടിപ്പിച്ച ഹിന്ദുവിനെതിരെയും കൈസൺ എന്ന ഏജൻസിക്കെതിരെയും കേസെടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? വീണിടത്ത് കിടന്ന് ഉരുളുകയാണ് മുഖ്യമന്ത്രി. ഗീബൽസിനെ പോലെ നുണപറയുകയാണ് അദ്ദേഹം. ആയിരംവട്ടം നുണപറഞ്ഞാല്‍ സത്യമാവുമെന്ന ധാരണയാണ് മുഖ്യമന്ത്രിക്ക്. ആരെയാണ് അദ്ദേഹം പരിഹസിക്കുന്നത്.

വാര്ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്ക്ക്ചിരിക്കുകയല്ല വേണ്ടത്, മറുപടി പറയണം. സെപ്റ്റംബര്‍ 13ന് വേറൊരു പിആര്‍ ഏജന്സി് ഡല്ഹിയിലെ മാദ്ധ്യമങ്ങള്ക്ക് മുഴുവന്‍ ഒരു വാര്ത്ത കൊടുക്കുന്നു. ആ വാര്ത്തയില്‍ കഴിഞ്ഞ അഞ്ചുകൊല്ലമായി കേരളത്തില്‍, മലപ്പുറം ജില്ലയില്‍ നടത്തുന്ന സ്വര്ണ്ക്കള്ളക്കടത്തിന്റെയും ഹവാലയുടേയും വിവരങ്ങളാണ്. 21-ാം തീയതി മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുന്നു. അതില്‍ മൂന്നുകൊല്ലത്തെ കണക്കുകള്‍ പറയുന്നു. മലപ്പുറമെന്ന് പറയുന്നില്ല. വീണ്ടും ഇപ്പോള്‍ 29-ാം തീയതി ഹിന്ദുവിന് കൊടുത്ത ഇന്റർ വ്യൂവിൽ അതിലും സ്വര്ണളത്തിന്റെ അതേ കണക്ക്. എന്നിട്ട് മലപ്പുറത്തിന്റെ കാര്യം രണ്ടാമത് എഴുതിക്കൊടുക്കുന്നു. ഇതെല്ലാം ഒരു സ്ഥലത്ത് തയ്യാറാക്കിയതാണ്.

സംഘപരിവാർ അജണ്ട കേരളത്തില്‍ നടപ്പാക്കാന്‍ വേണ്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റാണത്. മലയാളികളെ ഇങ്ങനെ വിഡ്ഢികളാക്കരുത്. ഇത്തരം നുണകള്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ചുറ്റും നില്ക്കു ന്നവരോട് പറഞ്ഞാല്‍ മതി