Header 1 = sarovaram
Above Pot

പിണറായി ഉടഞ്ഞ വിഗ്രഹം :രമേശ്‌ ചെന്നിത്തല.

തിരുവനന്തപുരം: പിണറായി വിജയന്‍ ഒരു ഉടഞ്ഞ വിഗ്രഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉടഞ്ഞ വിഗ്രഹം നന്നാക്കാന്‍ ഈ പി ആര്‍ ഏജന്‍സി പണി കൊണ്ടൊന്നും കഴിയില്ല. ഉടഞ്ഞ വിഗ്രഹം നന്നാക്കാന്‍ പി ആര്‍ ഏജന്‍സി കൊണ്ടുള്ള പ്രചാരവേലകള്‍ കൊണ്ട് സാധ്യമല്ലെന്ന തിരിച്ചറിവ് സിപിഎമ്മിന് ഉണ്ടാകണം. ഈ ഏജന്‍സി മഹാരാഷ്ട്രയില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ്. ആ ഏജന്‍സിയെ തന്നെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത് ദുരൂഹമാണ്. ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിക്കാന്‍ പിണറായി വിജയന്‍ തയ്യാറായിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ പി ആര്‍ ഏജന്‍സിയെ ആരാണ് ചുമതലപ്പെടുത്തിയത്?, ആരാണ് പണം കൊടുക്കുന്നത്, അത്തരം എത്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങള്‍ പി ആര്‍ ഏജന്‍സിയുടെ വര്‍ക്കാണെന്ന് താന്‍ പറഞ്ഞിട്ടുണ്ട്. അന്നമുതലേ പി ആര്‍ ഏജന്‍സി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.

Astrologer

കേരളത്തിലെ ഒരു മലയാള പത്രത്തിനും മുഖ്യമന്ത്രി അഭിമുഖം നല്‍കാറില്ല. മലയാളത്തിലെ ഒരു ചാനലിനും അഭിമുഖം നല്‍കാറില്ല. ഖലീജ് ടൈംസിനും ദ ഹിന്ദുവിനും ഇന്റര്‍വ്യൂ നല്‍കി. നഷ്ടപ്പെട്ടുപോയ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള പാഴ് വേലയാണ് മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടൊന്നും നഷ്ടപ്പെട്ടുപോയ മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും പ്രതിച്ഛായ വീണ്ടടുക്കാനാവില്ല. മലപ്പുറം ജില്ലയിലെ ജനങ്ങളോട്, അവരെ അവഹേളിച്ചതിന് മുഖ്യമന്ത്രി പരസ്യമായി മാപ്പു പറയണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇപ്പോള്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായി എഡിജിപി എംആര്‍ അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തു വന്നിരിക്കുന്നു. ഇതിനു മുമ്പ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായും, മറ്റൊരു മുതിര്‍ന്ന നേതാവ് രാം മാധവുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നിരന്തരം ചര്‍ച്ച നടത്തേണ്ട ആവശ്യമെന്താണ്? . ഇത് മുഖ്യമന്ത്രിയുടെ അറിവോടു കൂടി നടക്കുന്ന കാര്യങ്ങളാണ്. അതിനാലാണ് മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്ന നിലപാട് കൈക്കൊള്ളുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Vadasheri Footer