Header 1 = sarovaram
Above Pot

ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ജനങ്ങൾ ഒറ്റ കെട്ടായി പ്രവർത്തിക്കണം.

  ചാവക്കാട്  :  ഗാന്ധിജി സ്വപ്നം കണ്ട രാമ രാജ്യം, സത്യം സമത്വം . അഹിംസ , മതേതരത്വം , സമാധാനം , സുരക്ഷിതത്വം , സ്വരാജ്യം എന്നിവയുടെ സാക്ഷ്കാരത്തിന് ജനങ്ങൾ ഒറ്റ കെട്ടായി പ്രവർത്തിക്കണം  കേരള ഗാന്ധി ദർശന  വേദി സംസ്ഥാന സെക്രട്ടറി ഡോ : അജിതൻ മേനോത്ത്  അഭിപ്രായപെട്ടു.

മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഗാന്ധി സ്മൃതി പ്രഭാഷണം നടത്തുകയായിരുന്നു. അദ്ദേഹം. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു . ഗുരുവായൂർ നിയോജക യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തബ്ഷീർ മഴുവഞ്ചേരി, ഐ എൻ ടി യു സി ജില്ല സെക്രട്ടറി എം എസ് ശിവദാസ് , സേവാദൾ സംസ്ഥാന സെക്രട്ടറി അനിത ശിവൻ , കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം , മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിമാരായ റുക്കിയ ഷൗകത്ത് , ഷാഹിജ മുസ്തഫ , മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ , മുനിസിപ്പൽ കൗൺസിലർ പി കെ കബീർ , സി പി കൃഷ്ണൻ മാസ്റ്റർ , ഇസഹാഹ് മണത്തല , സക്കീർ കരിക്കയിൽ എന്നിവർ പ്രസംഗിച്ചു . സക്കീർ ഹുസൈൻ, പി ടി ഷൗകത്ത് അലി , രമേഷ് കുണ്ടറ , ജമാലു, കെ എൻ സന്തോഷ് , നാസിം നാലകത്ത് , അബൂബക്കർ പനന്തറ താഹിറ റഫീക്ക് , ബഷീർ കുരുവങ്കായിൽ എന്നിവർ നേതൃത്വം നൽകി.

Vadasheri Footer