Post Header (woking) vadesheri

ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ഗാന്ധി ജയന്തി ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്മൃതി സദസ്സ് സംഘടിപ്പിച്ചു. കിഴക്കെ നടയിൽ ഗാന്ധി സ്ക്വയറിൽ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന അർപ്പിച്ച് ആരംഭം കുറിച്ച സ്മൃതി സദസ്സ് ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർമാൻ മേഴ്സി ജോയ് ദേശരക്ഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. നേതാക്കളായ ആർ.രവികുമാർ ,ശശി വാറണാട്ട്, ബാലൻവാറണാട്ട്, ടി.ൻ. മുരളി ,സി.എസ്.സൂരജ് , സ്റ്റീഫൻ ജോസ് , ടി.വി.കൃഷ്ണദാസ്, പ്രദീഷ് ഓടാട്ട്, ഏ.കെ.
ഷൈമിൽ , പ്രിയരാജേന്ദ്രൻ ,ഷൈലജ ദേവൻ, വി.കെ.ജയരാജ്, പെരുമാൾ, എന്നിവർ പ്രസംഗിച്ചു.സദസ്സിന് സി. അനിൽകുമാർ, റെയ്മണ്ട് ടി.കെ.ഗോപാലകൃഷ്ണൻ, ഏ.കെ. സലീം കുമാർ.എം.എം. പ്രകാശൻ ,ജോയ് തോമാസ് ,സലിൽകുമാർ, ഷൺമുഖൻ തെച്ചിയിൽ, ശശിധരൻഎൽ ബിഎസ്, വേണു ചീരേടത്ത്, റീല വാഴപ്പുള്ളി ,ബാലക്യഷ്ണൻനായർ, എന്നിവർ നേതൃത്വം നൽകി.

Ambiswami restaurant