Header 1 = sarovaram
Above Pot

ഗുരുവായൂരിലെ പിടിച്ചു പറി സംഘം അറസ്റ്റിൽ.

ഗുരുവായൂർ :കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുവായൂർ പ്രദേശ വാസികളുടെ ഉറക്കം കെടുത്തിയിരുന്ന പിടിച്ചു പറി സംഘം അറസ്റ്റിൽ .ഇരു ചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ടു ഇരു ചക്ര വാഹനത്തിൽ പിന്തുടർന്ന് തടഞ്ഞു കൈചെയിൻ പൊട്ടിച്ച കേസുകളിൽ കിഴൂർ സ്വദേശി പുത്തിയിൽ ശിവരാമൻ മകൻ ശ്രീക്കുട്ടൻ (26 ) ചാവക്കാട് തിരുവത്ര സ്വദേശി കണ്ണിച്ചി വീട്ടിൽ സുനിൽ മകൻ അനിൽ (24) എന്നിവരെ ഗുരുവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു .

Astrologer

പ്രതികൾക്ക് വേണ്ടിയുള്ള ഊർജിതമായ അന്വേഷണത്തിനിടെ ഇന്നലെ രാത്രി സ്കൂട്ടറിൽ വ്യാജ നമ്പർ പ്ലേറ്റ് വെച്ച് സഞ്ചരിച്ചു വന്നിരുന്ന രണ്ടംഗ സംഘത്തെ എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ പോവുകയാണുണ്ടായത് .തുടർന്ന് 3 സംഘങ്ങളായി നടത്തിയ തിരച്ചിലിൽ കോട്ടപ്പടി അങ്ങാടിയിൽ വെച്ച് പോലീസിനെ കണ്ട പ്രതികൾ തിരികെ പോകാൻ ശ്രമിക്കുന്നതിനിടെ പോലീസ് അംഗങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.ഗുരുവായൂർ പൂക്കടയിൽ ജോലിക്കാണെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങുന്ന പ്രതികൾ രാത്രി സമയങ്ങളിലാണ് കൃത്യം നടത്തിയിരുന്നത് .

പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അരിയന്നൂർ ,ഇരിങ്ങപ്പുറം എന്നിവിടങ്ങളിൽ നിന്നും വടക്കേകാട് സ്റ്റേഷൻ പരിധിയിലെ നമ്പീശൻ പടി ,ഗുരുവായൂർ ടെംപിൾ സ്റ്റേഷൻ പരിധിയിലെ താമരയൂർ ,കമ്പിപ്പാലം എന്നിവിടങ്ങളിൽ നിന്നാണ് പ്രതികൾ കൈചെയിൻ പൊട്ടിച്ചതെന്നു തെളിഞ്ഞു . പ്രതികളിൽ നിന്നും പെപ്പെർ സ്പ്രൈ ,വ്യാജ നമ്പർ പ്ലേറ്റ് എന്നിവ പോലീസ് കണ്ടെടുത്തു .പൊട്ടിച്ചെടുക്കുന്ന സ്വർണ്ണം പണയം വെച്ച് കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് പ്രതികൾ ഉപയോഗിച്ചിരുന്നത് .

പ്രതികളെ പിടികൂടിയ സംഘത്തിൽഎസ് എച്ച് ഒ യെ കൂടാതെ സബ് ഇൻസ്‌പെക്ടർ ശരത് സോമൻ ,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ വിപിൻ, വഹാബ് ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉദയകുമാർ കെ പി ,കൃഷ്ണപ്രസാദ്‌ .കെ , സുമേഷ് വി പി , സിവിൽ പോലീസ് ഓഫീസർമാരായ നിഷാദ് ടി കെ , ഹരികൃഷ്ണൻ ,ജോസ് പോൾ ,റെനീഷ് എൻ ആർ തൃശൂർ സിറ്റി ഡാൻസാഫ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത് ,സിവിൽ പോലീസ് ഓഫീസർമാരായ സുജിത് ,നിബു നെപ്പോളിയൻ,സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ സുബിൻ എന്നിവരാണുള്ളത് .


അതെ സമയം കൈചെയിൻ പൊട്ടിച്ചു മോഷണം ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തപ്പോൾ തെളിഞ്ഞത് കഴിഞ്ഞ വർഷം തെളിയാതെ കിടന്ന മോഷണ കേസ് :ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ2023 ആഗസ്റ്റ് 8 ന് പുലർച്ചെ 02:00 മണിക്ക് താമരയൂർ ദേവീസ്‌ സൂപ്പർ മാർക്കറ്റിലെ ഗ്ലാസ് ഡോർ പൊട്ടിച്ചു അകത്തു സ്റ്റാൻഡിൽ വെച്ചിരുന്ന വൃക്ക രോഗികൾക്ക് ഡയാലിസിസ് ചികിത്സക്ക് ധനസഹായം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന കൺസോൾ മെഡിക്കൽ ട്രസ്റ്റിന്റെ 10,000 ത്തോളം രൂപ അടങ്ങിയ സംഭാവന ബോക്സ് ഒരു ബൈക്കിൽ 3 പേരടങ്ങിയ സംഘം വന്നു കവർച്ച ചെയ്തിരുന്നു .കൈചെയിൻ കവർച്ച ചെയ്ത കേസിലെ പ്രതികളായ ശ്രീകുട്ടനെയും അനിലിനെയും ചോദ്യം ചെയ്തതിൽ ഇതേ സംഘം തന്നെയാണ് സംഭാവന ബോക്സ് കവർച്ച ചെയ്തതെന്നും അറിവായിട്ടുള്ളതാണ് . ഈ കേസിലെ പ്രതികളിൽ മൂന്നാമത്തെയാളും പിടിയിലായി .കോട്ടപ്പടി മനയത്ത് വീട്ടിൽ ഗുരുവായൂരപ്പൻ മകൻ നന്ദു (25) എന്നയാളാണ് മൂന്നാം പ്രതി .

Vadasheri Footer