Header 1 vadesheri (working)

ലോഡ്ജിലെ കിണറ്റിൽ വീണ് കുട്ടി മരിച്ച സംഭവം, യൂത്ത് കോൺഗ്രസ്‌ നഗര സഭ മാർച്ച്‌ നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്ര ദർശനത്തിനെത്തിയ കുടുംബ ത്തിലെ പതിനാലു്കാരന് ലോഡ്ജിന്റെ കിണറ്റിൽ വീണു മരണ പ്പെട്ട തിൽ  പ്രതിഷേധിച്ച്  യൂത്ത് കോൺഗ്രസ്‌  നഗര സഭ  ഓഫീസിലേക്ക്   മാർച്ച്‌ നടത്തി. മാർച്ച് നഗരസഭ ഓഫീസിന് സമീപം ബാരിക്കേഡുകൾ വെച്ച് പോലീസ് തടഞ്ഞു.തുടർന്ന് കെ.പി.സി.സി. സെക്രട്ടറി സി.സി. ശ്രീകുമാർ മാർച്ച് ഉൽഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

ഗുരുവായൂർ ക്ഷേത്രവരവിനേക്കാൾ വരുമാനം ഇത്തരം നടപടികൾക്ക് നേതൃത്വം നൽകുന്ന മാഫിയ സംഘങ്ങളെ നിയന്ത്രിക്കുന്ന ഭരണ വർഗ്ഗ പ്രസ്ഥാനത്തിനാണെന്ന് ഉദ്‌ഘാടകൻ സി.സി.ശ്രീകുമാർ അഭിപ്രായപ്പെട്ടു.

Second Paragraph  Amabdi Hadicrafts (working)

മണ്ഡലം പ്രസിഡണ്ട് കെ.കെ. രജ്ജിത്ത് അദ്ധ്യക്ഷനായി.യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറിമാരായ സി.എസ്.സൂരജ്,നിഖിൽ ജി കൃഷ്ണൻ നേതാക്കളായ അരവിന്ദൻ പല്ലത്ത്,കെ.പി.ഉദയൻ,ആർ.രവികുമാർ,തബ്ഷീർ മഴുവഞ്ചേരി,വി.എസ്.നവനീത് ,റിഷി ലാസർ ,സ്വാതി,ജീഷ്മ സുജിത് ,കെ.വി.ഷാനവാസ്,ഒ.കെ.ആർ.മണികണ്ഠൻ,ആന്റോ തോമസ്,ബാലൻ വാറണാട്ട്,കെ.വി.സത്താർ,കെ.പി.എ.റഷീദ്,വി.കെ.സുജിത്,കെ.എം.ശിഹാബ് ,അരുൺ.എ.ആർ.ശിവൻ പാലിയത്ത്,സ്റ്റീഫൻ ജോസ് ,പ്രതീഷ് ഓടാട്ട്,എ.കെ.ഷൈമിൽ,കെ.ബി.വിജുഎന്നിവർ സംസാരിച്ചു.

പ്രതിഷേധ മാർച്ചിന് ശിഹാബ് മണത്തല,ഫദിൻ രാജ് ഹുസൈൻ,വിശാഖ് കടപ്പുറം,ഹിഷാം കപ്പൽ ജെയ്സൺ ആന്റോ,പി.കെ.ഷനാജ്,ഡിപിൻ ചാമുണ്ഡേശ്വരി,രജിത.ടി,ശ്രീനാഥ് പൈ,കൃഷ്ണദാസ് പൈക്കാട്ട്,ശ്രീക്കുട്ടൻ,കൃഷ്ണദാസ്‌ നെന്മിനി,മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി