Post Header (woking) vadesheri

പ്രകൃതിവിരുദ്ധ പീഡനം, ഉസ്താദിന് 35 വർഷ കഠിന തടവും 5.5 ലക്ഷം പിഴയും

Above Post Pazhidam (working)

ചാവക്കാട് : പതിനാലുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ കേസിൽ മുൻ മദ്രസ അധ്യാപകന് 35വർഷം കഠിന തടവും അഞ്ചു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും. കോഴിക്കോട് പന്നിയങ്കര വില്ലേജ് ചക്കും കടവ് മമ്മദ് ഹാജി പറമ്പ് വീട്ടിൽ ഷമ്മോൻ മകൻ മുഹമ്മദ് നജ്മുദ്ദീനെ (26) യാണ് ചാവക്കാട് അതിവേഗ പോക്സോ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴയടക്കാത്ത പക്ഷം 2 വർഷവും 2 മാസവും അധികം തടവ് അനുഭവിക്കണം.

Ambiswami restaurant

മുൻപ് പള്ളിയിലെ മത അധ്യാപകനായിരുന്ന പ്രതി ആ ബന്ധത്തിന്റെ പേരിൽ ഇടയ്ക്കിടയ്ക്ക് 14വയസ്സ് പ്രായമുള്ള ബാലൻ താമസിച്ച് മതപഠനം നടത്തുന്ന സ്ഥലത്തെത്തി ബാലനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തി എന്നുള്ളതാണ് പ്രോസിക്യൂഷൻ കേസ് . . 2023 മാർച്ച് 19 നും തീയതിക്കും2023 ഏപ്രിൽ 16 നും ഇടയ്ക്കുള്ള ദിവസങ്ങളിൽ രാത്രി സമയങ്ങളിലാണ് പ്രതി ലൈംഗിക അതിക്രമം നടത്തിയത്. പ്രഥമ വിസ്താരത്തിനുശേഷം കൂറുമാറി പ്രതിഭാഗത്തിന് അനുകൂലമായി ബാലനും വീട്ടുകാരും മൊഴിമാറ്റി പറഞ്ഞെങ്കിലും കോടതി തെളിവ് വിലയിരുത്തി കുറ്റം ചെയ്തിരിക്കുന്നു എന്നു കണ്ട് പ്രതിയെ ശിക്ഷിക്കുകയായിരുന്നു.ചാവക്കാട് പോലീസ് സ്റ്റേഷനിലെ സി പി ഒ പ്രസീത ഹാജരാക്കിയ മൊഴിയുടെ അടിസ്ഥാനത്തിൽ എസ് ഐ I ബിപിൻ ബി നായർ കേസ് രജിസ്റ്റർ ചെയ്തു ആദ്യാന്വേഷണം നടത്തി.

Second Paragraph  Rugmini (working)

ഇൻസ്പെക്ടർ വിപിൻ കെ വേണു ഗോപാൽ തുടർ അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർ പ്പിച്ചു..കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 36 രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സിജു മുട്ടത്ത്, അഡ്വക്കേറ്റ് നിഷ സി എന്നിവർ ഹാജരായി.സിപിഒ മാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ : ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.

Third paragraph