Above Pot

ഗുരുസ്മൃതി പുരസ്കാരം’ സമർപ്പിച്ചു.

ചെറുതുരുത്തി: പത്മശ്രീ ഡോ. പി.ആർ കൃഷ്ണകുമാർ സ്മരണാർത്ഥം രൂപവൽക്കരിച്ച കൃഷ്ണായനം സാംസ്കാരിക സംഘടനയും പി.എൻ.എൻ.എം ആയുർവേദ കോളേജും സംയുക്തമായി നൽകുന്ന മൂന്നാമത് ഗുരുസ്മൃതി പുരസ്കാരം രാജീവ് വാസുദേവന് സമ്മാനിച്ചു. കാൽലക്ഷം രൂപയും, പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്. അപ്പോളോ ആയുർവൈദ് ആയുർവേദ ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ ഫൗണ്ടറും, മാനേജിംഗ് ഡയറക്ടറും, സി.ഇ.ഒ.യുമാണ് രാജീവ് വാസുദേവൻ.

First Paragraph  728-90

ആയുർവേദത്തെ ലോക നെറുകയിൽ എത്തിച്ച കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി എം.ഡിയും, അവിനാശ ലിംഗം യൂണിവേഴ്സിറ്റി ചാൻസലറുമായിരുന്ന ഡോ.പി.ആർ കൃഷ്ണകുമാറിന്റെ ശിഷ്യഗണങ്ങളും, അഭ്യുദയ കാംക്ഷികളും ചേർന്ന് രൂപവൽക്കരിച്ച സംഘടനയാണ് കൃഷ്ണായനം.

Second Paragraph (saravana bhavan

ചെറുതുരുത്തി പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജിൽ വെച്ച് നെഹ്റു ഗ്രൂപ്പ് മേധാവി അഡ്വ. ഡോ. പി. കൃഷ്ണദാസ് അവാർഡ് ശ്രീ. രാജീവ് വാസുദേവന് സമർപ്പിച്ചു. കൃഷ്ണായനം കൺവീനർ സന്ധ്യ മണ്ണത്ത്, പ്രിൻസിപ്പൽ ഡോ.ജിജി മാത്യൂ, ഡോ. അർജ്ജുൻ എം., പി.എം. ഉണ്ണികൃഷ്ണൻ, ഡോ. അഭിറാം, ഡോ. കൃഷ്ണപ്രസാദ് പി.എസ്., എന്നിവർ പ്രസംഗിച്ചു. രാജീവ് വാസുദേവൻ മറുപടി പ്രസംഗം നടത്തി.