Header 1 = sarovaram
Above Pot

ചാവക്കാട് മഹാത്മ ഓണാഘോഷം സംഘടിപ്പിച്ചു.

ഗുരുവായൂർ :ചാവക്കാട് മഹാത്മ സോഷ്യൽ സെൻ്ററിന്റെ നേതൃത്വത്തിൽ ഓണാഘോഷം സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു.
പാലുവായ് നിയോ വിസ്ഡം കോളേജിൽ നടന്ന
സാംസ്കാരിക സമ്മേളനം നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ
ഉദ്ഘാടനം ചെയ്തു. മഹാത്മ പ്രസിഡന്റ് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.
അഡ്വൈസറി ബോർഡ് ചെയർമാൻ കെ. എം. മെഹറൂഫ് ആമുഖപ്രസംഗം നടത്തി. ചടങ്ങിൽ വ്യക്തിഗത പുരസ്ക്കാര വിതരണം നടന്നു.
ഫൗണ്ടർ ചെയർമാൻ സി.എം. സഗീർ മുഖ്യപ്രഭാഷണം നടത്തി. അഡ്വൈസറി ബോർഡ് കൺവീനർ ഷാഹുൽ വി. സി.കെ. ,വൈസ് പ്രസിഡന്റ് സി.എസ്. സൂരജ്, ഗ്ലോബൽ കോഡിനേറ്റർ നവാസ് തെക്കുംപുറം എന്നിവർ സംസാരിച്ചു.സെക്രട്ടറി വി.പി. സുഭാഷ് സ്വാഗതവും ട്രഷറർ സൗജത്ത് നിയാസ് നന്ദിയും പറഞ്ഞു.
നാടൻ പാട്ട്,
വിവിധ കലാപാരിപാടികൾ
എന്നിവ അരങ്ങേറി.

Vadasheri Footer