Header 1 = sarovaram
Above Pot

ഗുരുവായൂരിൽ ഭക്തജന തിരക്ക് ,ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചത് 86.66 ലക്ഷം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച അഭൂത പൂർവ്വ മായ ഭക്ത ജന തിരക്കാണ് അനുഭവപ്പെട്ടത് . ദര്ശനത്തിനുള്ള വരി തെക്കേ നട പന്തലും , തെക്കേ നടയിലെ വലിയ പന്തലും നിറഞ്ഞു കവിഞ്ഞു പടിഞ്ഞാറെ നട പന്തൽ പിന്നിട്ട് ജയശ്രീ തിയ്യറ്ററിനു സമീപം വരെ നീണ്ടു .കൊടി മരം വഴി നേരിട്ടാണ് ഭക്തരെ നാലമ്പല ത്തിനകത്തേക്ക് പ്രവേശിപ്പിച്ചത് .

Astrologer

സുരക്ഷാ പരിശോധന സാവധാനം ആയതിനാൽ കിഴെക്കെ നടയിൽ വരി പന്തലിൽ നിന്നും ക്ഷേത്രത്തിലേക്ക് ആളുകളെ കയറ്റി വിടുന്ന വേഗതയിൽ വരി പന്തലിലേക്ക് ആളുകളെ പ്രവേശിപ്പി ക്കാൻ കഴിഞ്ഞില്ല , ഭക്തർ പരാതി ഉന്നയിച്ചതിനെ തുടർന്ന് സുരക്ഷാ പരിശോധനക്ക് മറ്റൊരാളെ കൂടി പോലീസ് നിയമിച്ചതോടെ പ്രശ്‌നത്തിന് പരിഹാരമായി . വരിയിൽ നില്ക്കാൻ സമയമില്ലാതെ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് 2,690 പേരാണ് . ഇത് വഴി 26,49,950 രൂപയാണ് ക്ഷേത്രത്തിലേക്ക് അധികമായി ലഭിച്ചത് .

തുലാഭാരം വഴിപാട് വഴി 24,19,200 രൂപ ലഭിച്ചു .7,88,750 രൂപയുടെ പാൽപ്പായസവും ,1,76,800 രൂപയുടെ നെയ്പായസവും ഭക്തർ ശീട്ടാക്കി . ഒൻപത് വിവാഹവും 382 കുരുന്നുകളുടെ ചോറൂണും ക്ഷേത്രത്തിൽ നടന്നു . ഭണ്ഡാര ഇതര വരുമാനമായി 86,66,351 രൂപയാണ് ശനിയാഴ്ച ക്ഷേത്രത്തിലേക്ക് ലഭിച്ചത് .

Vadasheri Footer