Header 1 vadesheri (working)

ഗുരുദേവന്റെ സമാധി ദിനചാരണം സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : എസ്‌. എൻ. ഡി. പി.യോഗം ഗുരുവായൂർ യൂണിയന്റെ  നേതൃത്വത്തിൽ ഗുരുദേവന്റെ  97 -മത് സമാധിദിനാചരണത്തിൻ്റെ ഭാഗമായി ‘ഭക്തി’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.

First Paragraph Rugmini Regency (working)

ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് പി. എസ്. പ്രേമാനന്ദൻ ദീപാർപ്പണം നടത്തി. സ്വാഗതസംഘം ജനറൽ കൺവീനർ പി. എ. സജീവൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം പി.പി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു

Second Paragraph  Amabdi Hadicrafts (working)

ശിവഗിരി മഠം ബ്രഹ്മസ്വരൂപാനന്ദ സ്വാമികൾ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ 70 തികഞ്ഞ ഭാരവാഹികളെയും വനിതാ സംഘം ഭാരവാഹികളെയും ആദരിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം സുഗതൻ ചാണാശ്ശേരി, യൂണിയൻ കൗൺസിലർ ഇ.ഐ ചന്ദ്രൻ,യൂണിയൻ ഡയറക്ടർ ബോർഡ് അംഗം എ.എസ്.വിമലാനന്ദൻ മാസ്റ്റർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി. ഷണ്മുഖൻ, മൃണാളിനി സുബ്രഹ്മണ്യൻ, കെ. കെ. രാജൻ,ഷീബ സുനിൽ എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിലർ കെ. ജി. ശരവണൻ സ്വാഗതവും ശ്രീനാരായണ സമാജം കൺവീനർ കാവീട്ടിൽ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.


ഇന്ന് ഗുരുവായൂർ യൂണിയൻ ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ ഗുരുമണ്ഡപത്തിൽ ഗുരുപൂജ,ഗുരുപുഷ്പാഞ്ചലി, അഷ്ടോത്തര നാമാവലി എന്നിവ നടന്നു.തുടർന്ന് ചതയം കലാവേദിയുടെ നേതൃത്വത്തിൽ ഭജനാവലിയും ഉണ്ടായി.