ശ്രീഗുരുവായൂരപ്പന്          വഴിപാടായി സ്കൂട്ടർ

Above Post Pazhidam (working)

ഗുരുവായൂർ :ശ്രീഗുരുവായുരപ്പന് വഴിപാടായി പുതിയ സ്കൂട്ടർ സമർപ്പണം. ടി.വി എസ് ജൂപ്പിറ്റർ ഹൈബ്രിഡ് മോഡൽ സ്കൂട്ടറാണ് സമർപ്പിച്ചത്. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്ന നേരത്തായിരുന്നു സമർപ്പണ ചടങ്ങ്.

Poonthanam

ക്ഷേത്രം കിഴക്കേ നടയിൽ വാഹന പൂജക്ക് ശേഷം ടി.വി.എസ് മോട്ടോർ കമ്പനി ലിമിറ്റഡ് വൈസ് പ്രസിഡൻ്റ് കെ.എൻ രാധാകൃഷ്ണൻ സ്കൂട്ടറിൻ്റെ താക്കോലും രേഖകളും ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയന് കൈമാറി.

Vasudev Inn
Rugmani 700-200

ദേവസ്വം ഭരണസമിതി അംഗം  കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡി.എ മാരായ കെ.രാധ, പ്രമോദ് കളരിക്കൽ, അസി.മാനേജർ വി.സി.സുനിൽകുമാർ ,ടി.വി.എസ്. ഉദ്യോഗസ്ഥർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

First Paragraph Jitesh panikar (working)