കണ്ണന്റെ പിറന്നാൾ ആഘോഷ ലഹരിയിൽ ക്ഷേത്ര നഗരി
ഗുരുവായൂര്‍: ഉണ്ണികണ്ണന്റെ പിറന്നാളാഘോഷത്തിന് തലേന്ന് രാത്രി തന്നെ ക്ഷേത്ര നഗരിയിൽ വൻ ഭക്തജനപ്രവാഹം. വൈകീട്ട് മുതൽ തന്നെ ഭക്തർ ദർശനത്തിനായുള്ള വരിയിൽ സ്ഥാനം പിടിച്ചു. രാവിലെ നട തുറക്കുന്നത് മുതൽ കൊടി മരത്തിന് സമീപത്തു കൂടി ഭക്തരെ നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിക്കും അഷ്ടമി രോഹണി ദിനത്തിൽ ഭഗവാൻ സ്വർണ കോലത്തിൽ എഴുന്നള്ളും കൊമ്പന്‍ ഇന്ദ്രസെന്‍ ആണ് ഭഗവാന്റെ സ്വര്‍ണ്ണകോലം ശിരസ്സിലേറ്റുക .
. പിറന്നാൾ സദ്യ നൽകാൻ വിപുലമായ സൗകര്യമാണ് ദേവസ്വം ഒരുക്കിയിട്ടുള്ളത് 25,000 പേർക്കാണ് പിറന്നാൾ സദ്യ തയ്യാറാക്കുന്നത് . രസ കാളൻ ,ഓലൻ , അവിയൽ ,എരിശ്ശേരി , പൈനാപ്പിൾ പച്ചടി , മെഴുക്കു പുരട്ടി , ശർക്കര വരട്ടി ,കായ വറവ്, അച്ചാർ ,പുളിഞ്ചി , പപ്പടം മോര് ,പാൽ പായസം എന്നിവ അടങ്ങിയതാണ് പിറന്നാൾ സദ്യ .
ഭക്തജനങ്ങളുടെ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാൻ കിഴക്കേ നടയിലെ ബഹുനില വാഹന പാർക്കിങ്ങ് സമുച്ചയത്തിന് പുറമെ, ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂൾ മൈതാനവും സജ്ജമാക്കിയിട്ടുണ്ട്. വാഹനങ്ങൾ റോഡരുകിൽ പാർക്ക് ചെയ്ത് ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ
കെ. പി .വിനയൻ എന്നിവർ അഭ്യർത്ഥിച്ചു.