കൺസോൾ വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റും ആസ്റ്റർ മിമ്സ് ഹോസ്പിറ്റൽ കോഴിക്കോടും സംയുക്തമായി വൃക്ക രോഗ നിർണ്ണയ ക്യാമ്പ് ചാവക്കാട് എം ആർ ആർ എം . സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.
കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷനായ ചടങ്ങ് ചാവക്കാട് സബ് ഇൻസ്പെക്ടർ . പ്രീത ബാബു ഉദ്ഘാടനം നിർവഹിച്ചു.
കൺസോളിന്റെ 70 രോഗികൾക്കുള്ള ആജീവനാന്ത സൗജന്യ ഡയാലിസിസ് പദ്ധതി ഒരത്ഭുതമാണെന്ന് അവർ പറഞ്ഞു . വൈസ് പ്രസിഡണ്ട് ഹക്കിം ഇമ്പാർക്ക് ട്രസ്റ്റിമാരായ വി.എം.സുകുമാരൻ , സി.എം. ജനീഷ്, പി.വി. അബ്ദു, എം.കെ.നൗഷാദ് അലി, പി.പി. അബ്ദുൾ സലാം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
. കൺസോൾ കോർഡിനേറ്റർ മുബാറക്ക് ഇംപാർക്ക്, അസോസിയേറ്റ് മെമ്പർ ആർ. എസ്. മെഹബൂബ്, ഗുരുവായൂർ ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് ഇസ്മയിൽ എന്നിവർ സന്നിഹിതരായി.
ട്രോൺ അക്കാദമിയുടെ സാമ്പത്തിക സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സെക്രട്ടറി കെ. ഷംസുദ്ദീൻസ്വാഗതവും
ജനറൽ സെക്രട്ടറി പി.എം. അബ്ദുൾ ഹബീബ് നന്ദിയും പറഞ്ഞു.