Header 1 vadesheri (working)

മേജർ രവിക്കെതിരെ പോലിസ് കേസ് എടുത്തു.

Above Post Pazhidam (working)

തൃശൂര്‍: ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിക്കെതിരെ പൊലീസ് കേസ് എടുത്തു. ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തത്. വഞ്ചനാക്കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തത്.

First Paragraph Rugmini Regency (working)

മേജര്‍ രവിയുടെ തണ്ടര്‍ഫോഴ്‌സ് സ്ഥാപനത്തിന്റെ സഹഉടമകളെയും കേസില്‍ പ്രതി ചേര്‍ത്തു. തണ്ടര്‍ഫോഴ്‌സ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞ് പലപ്പോഴായി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് ആരോപിച്ച് നല്‍കിയ പരാതിയിലാണ് കേസ്. മേജര്‍ രവിയുടെ അക്കൗണ്ടിലേക്കാണ് കൂടുതല്‍ തുകയും ഇയാള്‍ നല്‍കിയിരുന്നതെന്ന് പരാതിക്കാരന്‍ പറയുന്നു. മാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് ഈ തുക നല്‍കിയതെന്നും എന്നാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയില്ലെന്നും നല്‍കിയ പണം തിരികെ ലഭിച്ചില്ലന്നുമാണ് പരാതി.

Second Paragraph  Amabdi Hadicrafts (working)

പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് കോടതി നിര്‍ദേശ പ്രകാരമാണ് മേജര്‍ രവിക്കെതിരെയും മറ്റും കേസ് എടുത്തത്.