Header 1 = sarovaram
Above Pot

ചാവക്കാട് കോടതി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ചാവക്കാട് : ചാവക്കാട് കോടതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചാവക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ : തേർളി അശോകൻ അധ്യക്ഷത വഹിക്കുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തു. ജില്ലാ സ്പെഷ്യൽ ജഡ്ജ് അന്യാസ് തയ്യിൽ സ്വാതന്ത്രദിന സന്ദേശം നൽകി മുഖ്യ പ്രഭാഷണം നടത്തി

Astrologer

. സബ് :ജഡ്ജ് വി വിനോദ്, മാജിസ്‌ട്രേറ്റ് ശാരിക സത്യൻ, മുൻസിഫ് ഡോ :അശ്വതി അശോക്, അക്തർ അഹമ്മദ്, ഇ പി ശ്രീജ, വിനോദ്കുമാർ അകമ്പടി, അജിത്കുമാർ, അനീഷ ശങ്കർ, എന്നിവർ സ്വാതദ്രദിന ആശംസകൾ നേർന്നു. തുടർന്ന് ദേശഭക്തി ഗാനങ്ങൾ ആലപിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും സ്വാതന്ത്രദിനം ആഘോഷിച്ചു

. സ്വാതന്ത്ര്യ ദിന സന്ദേശമായി സ്വാതന്ത്ര്യം നിലനിൽക്കാനും പൊതു ജനങ്ങൾക്ക് തുല്യ നീതി ലഭിക്കാനും ജുഡീഷ്യറിയും അഭിഭാഷകരും ജാഗരൂകരായി ഇരിക്കണമെന്നും ജഡ്ജ് അന്യസ് തയ്യിൽ അഭിപ്രായപ്പെട്ടു.

Vadasheri Footer