സദ് ഗുരു ഹേമന്ത ശങ്കര സ്വാമിജിയുടെ ജന്മദിനാഘോഷം ആഗസ്റ്റ് 20 ന്.
ഗുരുവായൂർ : ഗുരുവായൂർ തമ്പുരാൻ പടിയിലെ ഹേമന്തശ്രമത്തിലെ സദ് ഗുരു ഹേമന്ത ശങ്കര സ്വാമിജിയുടെ ജന്മദിനാഘോഷം (ഹേമന്തോൽസവം ) ആഗസ്റ്റ് 20 ന് ഗുരുവായൂർ ഇന്ദിരാ ഗാന്ധി ടൌൺഹാളിൽ മുൻ ഗുരുവായൂർ മേൽ ശാന്തി സുമേഷ് നമ്പൂതിരി ഉൽഘാടനം ചെയ്യുമെന്ന് ആശ്രമം ഡയറക്ട്ർ സ്വാമിനി ഹേമാംബിക ശങ്കരി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആധുനിക ജീവിതത്തിൽ ഒരു ഗുരുവിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ പ്രമോദ് ഐക്കര പടി പ്രഭാഷണം നടത്തും. .
ജന്മദിന സന്ദേശമായി ഒരു വീട്ടിൽ ഒരു കൂവളം എന്ന പദ്ധതി , കൂവള തൈ നൽകി കൊണ്ട് സ്വാമിജി ഉത്ഘാടനം ചെയ്യും .ആഘോഷത്തിന്റെ ഭാഗമായി പുന്നത്തൂർ ആനക്കോട്ടയിലെ ആന പാപ്പാന്മാരെ ആദരിക്കും തുടർന്ന് ഡോ :പ്രശാന്ത് വർമ്മ നയിക്കുന്ന ഭജൻസും ,ക്ഷേത്രാധിഷ്ഠിത കലാ പരിപാടികളും അരങ്ങേറും . വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ ആഘോഷ പരിപാടികൾ മാറ്റി വെച്ചതായി ഭസ്മ ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു . ഭസ്മ ഫൗണ്ടേഷൻ മീഡിയ ഇൻ ചാർജ് കെ എം അനിൽ ദേവ് ,സെക്രട്ടറി വിഷ്ണു നാരായണൻ ,വി ജയൻ .എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു