ഉദയ സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു.

Above Post Pazhidam (working)

ചാവക്കാട് :ഇരട്ടപ്പുഴ ഉദയ വായനശാല മലയാളത്തിലെ മികച്ച രചനകൾക്ക് നൽകിവരുന്ന “ഉദയ സാഹിത്യ പുരസ്കാരം 2024″ന് കൃതികൾ ക്ഷണിക്കുന്നു. കവിത, നോവൽ, ചെറുകഥ എന്നീ സാഹിത്യ വിഭാഗങ്ങളിൽ പെടുന്ന കൃതികൾക്കാണ് ഈ വർഷം അവാർഡുകൾ നൽകുന്നത്. ഓരോ വിഭാഗത്തിനും 11,111 രൂപയും പ്രശസ്തിപത്രവും ശില്പവും പുരസ്കാരമായി നൽകും എഴുത്തുകാർക്കും
പ്രസാധകർക്കും കൃതികൾ അയക്കാം. 2021, 2022, 2023 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാർഡിനായി അയക്കേണ്ടത്.
അവാർഡിന് പരിഗണിക്കപ്പെടേണ്ട പുസ്തങ്ങളുടെ മൂന്നു കോപ്പികൾ താഴെ പറയുന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്.

Poonthanam

അയക്കേണ്ട വിലാസം:
നളിനാക്ഷൻ ഇരട്ടപ്പുഴ
ചെയർമാൻ, സഹിത്യ പുരസ്കാര സമിതി
ഉദയ വായനശാല
ഇരട്ടപ്പുഴ, പി ഒ ബ്ലാങ്ങാട്, ചാവക്കാട്
തൃശൂർ ജില്ല – 680506

Vasudev Inn

അവസാന തിയ്യതി 2024 ഒക്ടോബർ 15.
കൂടുതൽ വിവരങ്ങൾക്ക്
7034622917
എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Rugmani 700-200

മുൻ വർഷങ്ങളിൽ അവാർഡ് നേടിയ എഴുത്തുകാർ:-

First Paragraph Jitesh panikar (working)
  • ഹരിത സാവിത്രി
  • ഷീജ വക്കം
  • ഇ. സന്ധ്യ
  • സി. വി. രാജീവ്
  • അജിജേഷ് പച്ചാട്ട്
  • വീമീഷ് മണിയൂർ