Header 1 = sarovaram
Above Pot

ഹമാസ് കമാൻഡർ മുഹമ്മദ്‌ ദെയ്ഫ് കൊല്ലപ്പെട്ടു.

ടെല്‍അവീവ്: ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ ഹമാസിന് മറ്റൊരു നേതാവിനെ കൂടി നഷ്ട മായി.. ജൂലൈ 13ന് ഗസയില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് സൈനിക കമാന്‍ഡര്‍ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെടതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ ജുലൈ 13ന് ഖാന്‍ യൂനിസില്‍ ആക്രമണം നടത്തിയിരുന്നു. അതില്‍ ദെയ്ഫും കൊല്ലപ്പെട്ട കാര്യം ഇപ്പോഴാണ് സ്ഥിരീകരിച്ചത്.

എന്നാല്‍, ഹമാസ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ ഇറാനില്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേലിന്റെ പ്രഖ്യാപനം. ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന്റ ബുദ്ധികേന്ദ്രമാണ് മുഹമ്മദ് ദെയ്ഫ് എന്നാണ് കരുതപ്പെടുന്നത്. ഹമാസിന്റെ തുരങ്ക ശൃംഖലകളും സ്ഫോടക വസ്തുക്കളും വികസിപ്പിക്കുന്നതിലും ദെയ്ഫ് സുപ്രധാന പങ്കുവഹിച്ചിരുന്നു.

Astrologer

അതേ സമയം, ഇതിന് മുമ്പും പല തവണ മുഹമ്മദ് ദൈഫിനെ കൊലപ്പെടുത്തിയതായി അവകാശവാദം ഉയര്‍ന്നിരുന്നു. ഹമാസിന്റെ സായുധ വിഭാഗം അല്‍ കസം ബ്രിഗേഡിന്റെ തലവനായ മുഹമ്മദ് ദെയ്ഫ്, ഇസ്രയേലിന്റെ കുറ്റവാളി പട്ടികയിലെ ഒന്നാമനായരുന്നു. ഇയാളെ വധിക്കാന്‍ ഏഴുതവണ ഇസ്രയേല്‍ ശ്രമിച്ചു. ഏറ്റവുമൊടുവിലത്തെ വധശ്രമം 2021ലായിരുന്നു. അതും അതിജീവിച്ചു. ദെയ്ഫ് ഒരിക്കലും പരസ്യമായി രംഗത്തുവന്നിട്ടില്ല. ഇക്കാലത്തിനിടെ മൂന്നു ചിത്രങ്ങള്‍ മാത്രമാണ് ദെയ്ഫിന്റേതായി പുറത്തുന്നത്. ഒന്ന് ഒരു നിഴല്‍ച്ചിത്രം. മറ്റൊന്ന് പ്രായം ഇരുപതുകളിലായിരുന്നപ്പോഴത്തേത്. വേറൊന്ന് മുഖംമറച്ചതും.

ദെയ്ഫ് എവിടെയാണെന്നത് അജ്ഞാതമായിരുന്നു ഇത്രയും കാലം. ഗാസയിലെ പല തുരങ്കങ്ങളിലൊന്നില്‍ ഒളിച്ചിരിക്കുന്നുണ്ടാകും എന്നാണ് വിലയിരുത്തല്‍. 1965ല്‍ ഖാന്‍ യൂനിസ് അഭയാര്‍ത്ഥി ക്യാമ്പിലാണ് മുഹമ്മദ് ദെയ്ഫ് ജനിച്ചത്. യഥാര്‍ത്ഥ പേര് മുഹമ്മദ് മസ്രി. 1987ലെ ആദ്യ പലസ്തീന്‍ വിപ്ലവത്തിന്റെ സമയത്താണ് ദെയ്ഫ് ഹമാസിലെത്തിയത്. 1989ല്‍ ഇയാള്‍ ഇസ്രയേലിന്റെ പിടിയിലായി. 16 മാസം തടവില്‍ക്കിടന്നു.

ഗാസയിലെ ഇസ്ലാമിക് സര്‍വകലാശാലയില്‍നിന്ന് ശാസ്ത്രത്തില്‍ ബിരുദം. സര്‍വകലാശാലയുടെ വിനോദസമിതിയുടെ ചുമതലവഹിച്ചു. ഹാസ്യനാടകങ്ങളില്‍ അഭിനയിച്ചു. ഗാസയില്‍ തുരങ്കങ്ങളുണ്ടാക്കുന്നതിനും ബോംബുകളുണ്ടാക്കുന്നതിനും ചുക്കാന്‍പിടിച്ചത് ദെയ്ഫാണ്. ഇസ്രയേലിന്റെ വധശ്രമങ്ങളില്‍ ദെയ്ഫിന്റെ ഒരു കണ്ണു നഷ്ടപ്പെട്ടെന്നും ഒരുകാലിന് ഗുരുതരമായി പരിക്കേറ്റെന്നും ഹമാസ് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോടു പറഞ്ഞു. 2014ല്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇയാളുടെ ഭാര്യയും ഏഴുമാസം പ്രായമുള്ള മകനും മൂന്നുവയസ്സുള്ള മകളും കൊല്ലപ്പെട്ടു. ഒമ്പത് ജീവനുകളുള്ള പൂച്ച യെന്നും ബിന്‍ലാദനെന്നും ഇയാള്‍ അറിയപ്പെടുന്നു.

Vadasheri Footer