ഫർണിച്ചറുകൾ നൽകിയില്ല, കോട്ടക്കലിലെ “സാജൂസ് റിയാ” നഷ്ടവും പലിശ യും നൽകണം.
തൃശൂർ :അഡ്വാൻസ് തുക കൈപ്പറ്റി, ഫർണിച്ചറുകൾ നൽകാതിരുന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ അയ്യന്തോൾ സ്വദേശി അവനിക്കാട്ട് മനയിൽ ഡോ. നീലകണ്ഠൻ ഫയൽ ചെയ്ത ഹർജിയിലാണ് കോട്ടക്കലിലെ സാജൂസ് റിയാ ഫർണിച്ചറിൻ്റെ ഉടമ ഷാജഹാനെതിരെ ഇപ്രകാരം വിധിയായതു്.
നീലകണ്ഠന് അലമാര, കട്ടിൽ, കട്ടിലിൻ്റെ സൈഡ് ബോക്സ് എന്നിവ 85,500 രൂപക്ക് പണിത് നൽകാമെന്നേറ്റാണ് 10,000 രൂപ അഡ്വാൻസായി എതിർകക്ഷി കൈപ്പറ്റിയതു്. ഒരാഴ്ചക്കകം നിർമ്മിച്ച് നൽകാമെന്നേറ്റിരുന്നുവെങ്കിലും അപ്രകാരം പ്രവർത്തിക്കുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഉപഭോക്താവിൻ്റെ അന്തസ്സിനെ വെല്ലുവിളിക്കുന്ന നടപടിയാണ് എതിർകക്ഷിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കോടതി വിലയിരുത്തി.
തെളിവു കൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന്, അഡ്വാൻസ് നൽകിയ 10000 രൂപ നഷ്ടപരിഹാരമായി 10000 രൂപ ചിലവിലേക്ക് 5000 രൂപ അടക്കം 25000 രൂപയും ആയതിന് ഹർജിതിയ്യതി മുതൽ 5 % പലിശയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.