Above Pot

കേന്ദ്ര മന്ത്രി ഗജേന്ദ്ര ഷെഖാവത് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി.

ഗുരുവായൂർ : കേന്ദ്ര ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു രാവിലെ 8.10 ഓടെ പത്നി നൗനാന്ത് കൻവർ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പം ശ്രീവൽസം അതിഥിമന്ദിരത്തിലെത്തിയ മന്ത്രിയെ ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ ,ഗസ്റ്റ് ഹൗസ് അസി.മാനേജർ കെ.കെ.സുഭാഷ് എന്നിവർ സ്വീകരിച്ചു. തുടർന്നായിരുന്നു ക്ഷേത്ര ദർശനം.

First Paragraph  728-90

Second Paragraph (saravana bhavan

ദർശനത്തിനായി മന്ത്രിയും സംഘവും ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയിരുന്നു. കേന്ദ്രമന്ത്രി ശ്രീഗുരുവായൂരപ്പനെ തൊഴുതു. പ്രാർത്ഥിച്ചു. കാണിക്കയും സമർപ്പിച്ചു. തുടർന്ന് കേന്ദ്ര മന്ത്രി തുലാഭാരം നടത്തി. വെണ്ണ, അരി, ശർക്കര എന്നിവ കൊണ്ടായിരുന്നു മന്ത്രിയുടെ തുലാഭാരം . അരിയും കദളിപ്പഴവും കൊണ്ടായിരുന്നു കേന്ദ്ര മന്ത്രിയുടെ പത്നിയുടെ തുലാഭാരം. മന്ത്രിക്കൊപ്പമെത്തിയ മറ്റുള്ളവർ കദളിപ്പഴം കൊണ്ടും തുലാഭാരം നടത്തി.

ആകെ 72850 രൂപ ക്ഷേത്രത്തിൽ അട വാക്കി. തുലാഭാരവഴിപാടിന് ശേഷം പ്രദക്ഷിണം വെച്ച് ഉപദേവതകളായ ഭഗവതി, അയ്യപ്പൻ എന്നിവരെ തൊഴുത ശേഷമായിരുന്നു മടക്കം. കേന്ദ്ര മന്ത്രിക്ക് കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന ശ്രീ ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ നൽകി.