Post Header (woking) vadesheri

നാരായണീയ മഹോത്സവം,തുളസി വിത്ത് ഏറ്റുവാങ്ങൽ

Above Post Pazhidam (working)

ഗുരുവായൂർ :  അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാരായണീയ മഹോത്സവത്തിന്റെ ഭാഗമായി തുളസി വിത്ത് ഏറ്റു വാങ്ങൽ നടന്നു

Ambiswami restaurant

സെപ്ത 22 – 29 വരെ കൊല്ലംങ്കോട് ഗായത്രി മണ്ഡപത്തിൽ വച്ച് നടക്കുന്ന ശ്രീമദ് നാരായണീയ മഹോത്സവത്തിൻ്റെ സുപ്രധാന പരിപാടിയാണ് “തുളസി ജന്മോത്സവവും തുളസി വിവാഹോത്സവും 10000 ഭക്തർ സ്വവസതിയിൽ നാരായണ മന്ത്രത്തോടെ തുളസി വിത്ത് പാകി മുളപ്പിച്ച തുളസിതൈ മഹോത്സത്തിൽ കൊണ്ട് വന്ന് തുളസി വിവാഹ പൂജയോടെ നടത്തുന്ന ചടങ്ങാണ് തുളസി വിവാഹോത്സവം.

Second Paragraph  Rugmini (working)

ഇതിൻ്റെ ഭാഗമായി ശ്രീഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വച്ച് തുളസി വിത്ത് ഗുരുവായൂർ ക്ഷേത്ര തന്ത്രി ഡോക്ടർ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൽ നിന്നും സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ: മാങ്ങോട്ട് രാമകൃഷ്ണൻ സ്വാഗത സംഘ ഭാരവാഹികളായ ഹരിമേനോൻ മഹാമണ്ഡലേശ്വർ പ്രഭാകരാനന്ദ സരസ്വതി സ്വാമി ദേവാനന്ദ പുരി ഐ.ബി ശശി എ സി ചെന്താമരാക്ഷൻ സതീശ് മേനോൻ വി.പി രവീന്ദ്രൻ കണ്ണൻകുട്ടി ആചാര്യ ശാന്താ രാധാകൃഷ്ണൻ ആചാര്യ ഭാരതി വാരസ്യാർ സുധ ഗോപാലകൃഷ്ണൻ സുജാത മേനോൻ എന്നിവരും ഭക്തജനങ്ങളും ചേർന്ന് ഏറ്റുവാങ്ങി വാങ്ങി.

ജൂലൈ 26 ന് പാലക്കാട് വടക്കുംത്തറ ശ്രീരാമപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വച്ച് തുളസി വിത്ത് ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും.

Third paragraph