Above Pot

ഗുരുവായൂർ ക്ഷേത്ര ത്തിൽ വില്പന നടത്തിയ സ്വർണ ലോക്കറ്റിൽ വ്യാജനും.

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്ര ത്തിൽ പൂജിച്ച ഭഗവാന്റെ സ്വർണ ലോക്കറ്റ് വാങ്ങിയ ഭക്തന് ലഭിച്ചത് വ്യാജ സ്വർണമാണെന്ന വിവരം പുറത്ത് വന്നതോടെ ഭക്തർ ആശങ്കയിൽ.

First Paragraph  728-90

പാലക്കാട്‌ അമ്പലപ്പാറ സ്വദേശി യായ രാമ ചന്ദ്രൻ ആണ് തനിക്ക് ക്ഷേത്രത്തിൽ നിന്നും പൂജിച്ചു നൽകിയ സ്വർണലോക്കറ്റ് വ്യാജ സ്വർണം ആണെന്ന് പരാതിയുമായി രംഗത്ത് എത്തിയത്. കുടുംബ ക്ഷേത്ര ത്തിലെ നാഗ പൂജക്ക് പണം തികയാതെ വന്നതോടെ 14200 രൂപ ക്ക് മെയ് 13ന് ഗുരുവായൂർ ക്ഷേത്ര ത്തിൽ നിന്നും വാങ്ങിയ സ്വർണലോക്കറ്റ്  പണയം വെക്കാൻ ബാങ്കിൽ കൊണ്ട് പോയി. ബാങ്ക് അധികൃതർ ഇത് വ്യാജ സ്വർണം ആണെന്ന് പറഞ്ഞ് പണയം എടുക്കാൻ വിസമ്മതിച്ചു.

Second Paragraph (saravana bhavan

ബാങ്ക് ജീവനക്കാരുടെ മുന്നിൽ അപമാനിതനായതിനാൽ 10ലക്ഷം രൂപ ദേവസ്വം നഷ്ടപരിഹാരം നൽകണമെന്നാണ് മോഹൻ ദാസിന്റെ നിലപാട്. അതെ സമയം കേന്ദ്ര സർക്കാരിന്റെ മുംബൈ യിലെ മിന്റിൽ തയ്യാറാക്കുന്ന ലോക്കറ്റ് ആണ് വിൽക്കുന്ന തെന്നാണ് ദേവസ്വം അവകാശപ്പെടുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ക്ഷേത്രം ഡി എ യെ ദേവസ്വം ചെയർ മാൻ ചുമതല പെടുത്തി.ഗുരുവായൂർ ക്ഷേത്ര ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു പരാതി ഉയരുന്നത്. ഇതോടെ ഇത് വരെ സ്വർണ ലോക്കറ്റ് വാങ്ങിയ ഭക്തർ ആശങ്കയിലായി. ക്ഷേത്ര ത്തിൽ വഴിപാട് വരുന്ന സ്വർണാഭരണങ്ങൾ പരിശോധിക്കാൻ ആളുണ്ടെങ്കിലും. വില്പന നടത്തുന്നത് പരിശോധിക്കാൻ സംവിധാനം ഇല്ല.