Above Pot

പരപ്പിൽ താഴത്ത് മാലിന്യ കൂമ്പാരം , കോൺഗ്രസ് ധർണ നടത്തി.

ചാവക്കാട്: പരപ്പിൽത്താഴം ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പുറത്ത് നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ കാരണം പരിസരവാസികളായ വൃദ്ധരും,സ്ത്രീകളും,കുട്ടികളും അടങ്ങുന്ന ഒരു വിഭാഗത്തിനെ രോഗശയ്യയിലേക്ക് തള്ളിവിടുന്ന ചാവക്കാട് നഗരസഭക്കെതിരെ പരപ്പിൽ താഴം ട്രഞ്ചിംഗ് ഗ്രൗണ്ട് മുൻവശം മണത്തല മേഖല കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി .

First Paragraph  728-90

Second Paragraph (saravana bhavan

കെപിസിസി സെക്രട്ടറി സി സി ശ്രീകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു . . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, നഗരസഭാ പ്രതിപക്ഷ നേതാവ് കെ വി സത്താർ, കൗൺസിലർമാരായ ഫൈസൽ കാണാംപുള്ളി , കബീർ , അസ്മത് അലി , ഷാഹിത പേല , സുപ്രിമ രാമചന്ദ്രൻ, ബേബി ഫ്രാൻസിസ് , മഹിളാ കോൺഗ്രസ് നേതാക്കൾ രേണുക ശങ്കർ , കാർത്യായനി കെ കെ , ബീന രവിചന്ദ്രൻ , ശൈലാ നാസർ , റുക്കിയ ഷൗകത്ത് യൂത്ത് കോൺഗ്രസ് നേതാക്കൾ എച്ച് എം നൗഫൽ , ഷിഹാബ് മണത്തല, സി പി കൃഷണൻ , രാജൻ പനക്കൽ, എം എസ് ശിവദാസ് എന്നിവർ സംസാരിച്ചു .

അബ്ദുൽ സലാം , ഇസഹാഹ് മണത്തല , അഷറഫ് മടക്കക്കടവ് , സക്കീർ ഹുസൈൻ എന്നിവർ നേതൃത്വം വഹിച്ചു. ചാവക്കാട് നഗരസഭയുടെ അനീതിക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണലിൽ കേസ് കൊടുക്കും എന്ന ശ്രീകുമാർ പറഞ്ഞു .