ഗുരുവായൂർ ക്ഷേത്രത്തിലെ ദർശന മാഫിയയെ നിയന്ത്രിക്കാൻ ദേവസ്വം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ദർശന മാഫിയയെ നിയന്ത്രിക്കാൻ ദേവസ്വം നടപടി തുടങ്ങി ഇതിന്റെ ഭാഗമായി ദേവസ്വത്തിലെ താത്കാലിക ജീവനക്കാർരുടെയും വിളക്ക്തുട ജീവനക്കാരുടെയും കുടുംബങ്ങൾക്ക് ദർശനത്തിന് പാസ് ഏർപ്പെടുത്തി. മാസത്തിൽ രണ്ടു തവണ മാത്രമെ ഒരു ജീവനക്കാരന് പാസ് അനുവദിക്കൂ . ഇതിന് ജീവനക്കാരന്റെ മേലധികാരി പാസിന് ശുപാർശ ചെയ്യണം . ദർശനത്തിന് എത്തുന്ന കുടുംബങ്ങളുടെ വിവരങ്ങൾ ഒരു രജിസ്റ്ററിൽ സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു .
സ്ഥിരം ജീവനക്കാരിൽ കൂടുതൽ ആണ് ദേവസ്വത്തിൽ താത്കാലിക ജീവനക്കാർ ഇവരെ ഉപയോഗിച്ച് ടോക്കൺ വാങ്ങിയാണ് ദർശന മാഫിയ .പണം വാങ്ങി തൊഴിയ്ക്കൽ നടത്തിയിരുന്നത് . അഞ്ചാംഗ സംഘമാണ് ഇതിനു നേതൃത്വം കൊടുത്തിരുന്നത് . ദേവസ്വം നടപടിയെ മറികടക്കാനുള്ള ശ്രമത്തിലാണ് സംഘം . സ്ഥിര ജീവനക്കാരെ വെച്ച് തൊഴീക്കൽ നടത്താനുള്ള ശ്രമം ആരംഭിച്ചു എന്ന വിവരവും പുറത്തു വരുന്നുണ്ട് . ഇത് സംബന്ധിച്ച് ചില ജീവനക്കാരുമായി സംഘം രാവിലെ ചർച്ച നടത്തിയത്രെ .ദിവസവും ഓരോരുത്തർക്കും ലഭിക്കുന്ന പതിനായിരത്തോളം രൂപ നഷ്ടപ്പെടുത്താൻ കഴിയില്ലല്ലോ എന്നാണ് ഈ സംഘവുമായി അടുപ്പമുള്ളവർ പറയുന്നത് .
അതെ സമയം ക്ഷേത്രത്തിലെ ഉദ്യോഗസ്ഥരുമായി വഴി വിട്ട ബന്ധമുള്ള ചില സ്ഥിര ജീവനക്കാരുടെ കുത്തി തിരുപ്പ് ആണ് ദേവസ്വം ഇത്തരം കടുത്ത തീരുമാനത്തിലേക്ക് കടന്നെതെന്നാണ് താത്കാലിക ജീവനക്കാരുടെ നിലപാട്