Header 1 = sarovaram
Above Pot

എം ഡി എം എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : ബ്ലാങ്ങാട് സിദ്ധീഖ് പളളിക്ക് സമീപത്ത് എം ഡി എം എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു കടപ്പുറം തൊട്ടാപ്പ് മാട് ചാലിൽ അബ്ദുൾ റസാക്ക് മകൻ ഷഹറൂഫ് 24 ആണ് അറസ്റ്റിലായത് ഇയാളിൽ നിന്നും 3.73 ഗ്രാം എം ഡി എം എ കണ്ടെടുത്തു .

Astrologer

ചാവക്കാട് ബീച്ച് പരിസരങ്ങളിൽ പട്രോളിംഗ് നടത്തുകയായിരുന്ന സബ് ഇൻസ്പെക്ടർ കെ.ആർ റെമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബൈക്കിൽ സഞ്ചരിച്ച് മയക്കു മരുന്ന് ആവശ്യക്കാർക്കെത്തിച്ചു കൊടുക്കുന്ന പ്രതിയെ പിടികൂടിയത്. എസ് ഐ .അനിൽകുമാർ.പി.എസ് , ജി എ എസ് ഐ പ്രവീൺ, സിപിഒമാരായ സന്ദീപ്, മെൽവിൻ, ബൈജു, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

Vadasheri Footer