Post Header (woking) vadesheri

ചാവക്കാട് ഒരുമനയൂരിൽ റോഡിൽ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു.

Above Post Pazhidam (working)

ചാവക്കാട് : ഒരുമനയൂരിൽ റോഡിൽ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. ​ഉച്ചക്ക് 2.25 ന് മൂത്തമാവ് സെന്ററിന് കിഴക്ക് ആറാം വാര്‍ഡ് ശാഖ റോഡില്‍ സംഭവമുണ്ടായത്. വലിയ ശബ്ദം കേട്ട് ആളുകൾ പുറത്തിറങ്ങി നോക്കിയപ്പോൾ പുകപടലം ഉയരുന്നത് കണ്ടു. .തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സിന്ധു അശോകനും,നാട്ടുകരും ചേര്‍ന്ന് ചാവക്കാട് പോലീസില്‍ വിവരം അറിയിച്ചു.പൊലീസും,ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Ambiswami restaurant

സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും പൊട്ടിയ സിഗരറ്റ് ലൈറ്ററും കല്ലുകൾ ചിതറിക്കിടക്കുന്നതും കണ്ടെത്തി. ഗുണ്ടിൽ കുപ്പിച്ചില്ല് നിറച്ചാണ് നാടന്‍ ബോംബ് നിർമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം സംഭവത്തിൽ ഒരുമനയൂരിൽ വാടകക്ക് താമസിക്കുന്ന ഷെഫീഖ്‌ എന്ന യാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു ഷഫീക്കിനെതിരെ മണ്ണുത്തി, നെടുപുഴ, ഒല്ലൂർ, തൃശൂർ ഈസ്റ്റ് തുടങ്ങി നിരവധി പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്

Second Paragraph  Rugmini (working)