Header 1 vadesheri (working)

ബിനോയ് തോമസിന്റെ കുടുംബത്തിന് ടോംയാസിന്റെ സഹായം കൈമാറി.

Above Post Pazhidam (working)

ചാവക്കാട് : കുവൈത്തില്‍ തീപിടുത്തത്തില്‍ മരണമടഞ്ഞ ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ടോംയാസ് പരസ്യ ഏജന്‍സിയുടെ ഒരു ലക്ഷം രൂപ സഹായം കൈമാറി. ബിനോയിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ.യും ടോംയാസ് ഉടമ തോമസ് പാവറട്ടിയും ചേര്‍ന്നാണ് ബിനോയിയുടെ ഭാര്യ ജിനിതയ്ക്ക് സഹായം കൈമാറിയത്.

First Paragraph Rugmini Regency (working)


പാസ്റ്റര്‍ കുരിയാക്കോസ് ചക്രമാക്കല്‍, ചാവക്കാട് നഗരസഭ വികസന സമിതി സ്ഥിരം അദ്ധ്യക്ഷ ഷാഹിന സലിം, കൗണ്‍സിലര്‍ സ്മൃതി മനോജ്, മേജര്‍ പി.ജെ. സ്റ്റൈജു, മുന്‍ ഗവ. അഡീഷണല്‍ സെക്രട്ടറി ഷെല്ലി പോള്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.