Header 1 = sarovaram
Above Pot

മഹീന്ദ്ര മാക്സിമോക്ക് തകരാർ,83,856 രൂപ നൽകുവാൻ വിധി.

തൃശൂർ : വാഹനത്തിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തോളൂർ കൊട്ടിലിങ്ങൽ വീട്ടിൽ നിഖിൽ.കെ.എ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ശ്രീവരി ഓട്ടോമോട്ടീവ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ, മുംബൈയിലെ മഹീന്ദ്ര ഏൻ്റ് മഹീന്ദ്ര ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്. നിഖിൽ, ശ്രീവരി ഓട്ടോമോട്ടീവ്സ് പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് മഹീന്ദ്ര ഏൻറ് മഹീന്ദ്ര ഉല്പാദിപ്പിക്കുന്ന മാക്സിമോ ഗുഡ്സ് കാരിയർ വാങ്ങിയിരുന്നു .

Astrologer

വാഹനം ഉപയോഗിച്ചുവരവെ തകരാറുകൾ കാട്ടുകയായിരുന്നു. സ്റ്റാർട്ടിംഗ് സംബന്ധമായും പിക്കപ്പ് സംബന്ധമായും തകരാറുകൾ ഉണ്ടായിരുന്നു. പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. പല തവണ റിപ്പയർ ചെയ്തിട്ടും തകരാർ ആവർത്തിക്കപ്പെടുകയായിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി. സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് റിപ്പയറിങ്ങ് ചിലവ് 23856 രൂപ 48 പൈസയും നഷ്ടപരിഹാരമായി 50,000 രൂപയും ചിലവിലേക്ക് 10,000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

Vadasheri Footer